HOME
DETAILS

വയോധികയെ കബളിപ്പിച്ച് അക്കൗണ്ടിലെ പണം തട്ടി; കൊച്ചുമക്കള്‍ പിടിയില്‍

  
backup
October 05 2017 | 20:10 PM

%e0%b4%b5%e0%b4%af%e0%b5%8b%e0%b4%a7%e0%b4%bf%e0%b4%95%e0%b4%af%e0%b5%86-%e0%b4%95%e0%b4%ac%e0%b4%b3%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%85%e0%b4%95

കടുത്തുരുത്തി: 88 കാരിയായ വയോധിക ബാങ്കില്‍ നിക്ഷേപിച്ചിരുന്ന 1,36,000 രൂപ എ.ടിഎം കാര്‍ഡ് ഉപയോഗിച്ചു തട്ടിയെടുത്ത കൊച്ചുമക്കള്‍ പിടിയില്‍. കാട്ടാമ്പാക്ക് പ്രസാദമന്ദിരത്തില്‍ സരോജിനി കുഞ്ഞുക്കുട്ടി(88)യുടെ പണമാണ് നഷ്ടപ്പെട്ടത്. സരോജിനിയമ്മയുടെ മകന്റെ മക്കളായ ദിവ്യ മോള്‍(36), ബിന്ദു മോള്‍(44) എന്നിവരാണ് പണം തട്ടിയെടുത്തതെന്ന് പൊലിസ് പറഞ്ഞു.
സംഭവത്തെപ്പറ്റി പൊലിസ് പറയുന്നത്: ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് സരോജിനിയമ്മ തനിച്ചായിരുന്നു താമസം. ഉണ്ടായിരുന്ന സ്ഥലം മക്കള്‍ക്ക് വീതം വച്ചു നല്‍കിയ ശേഷം സ്വന്തമായുള്ള നാല് സെന്റ് സ്ഥലത്തായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. മകന്റെ വിവാഹമോചിതരായ പെണ്‍മക്കള്‍ വീട് വയ്ക്കുന്നതിനായി സ്ഥലം ആവശ്യപ്പെട്ടു. തുടര്‍ന്ന് വയോധിക തന്റെ പേരിലുണ്ടായിരുന്ന മൂന്ന്‌സെന്റ് സ്ഥലം ഒന്നര ലക്ഷം രൂപയ്ക്ക് അവര്‍ക്ക് നല്‍കിയിരുന്നു. ഇവര്‍ വയോധികയുടെ പേരില്‍ പണം ബാങ്കില്‍ നിക്ഷേപിച്ചു.
പീന്നിട് തപാലിലൂടെയെത്തിയ എ.ടി.എം കാര്‍ഡ് യുവതികള്‍ പോസ്റ്റ്മാന്റെ പക്കല്‍ നിന്ന് ഒപ്പിട്ട് വാങ്ങി പണം പലപ്പോഴായി പിന്‍വലിക്കുകയായിരുന്നു. സരോജിനിയമ്മ മരുന്ന് വാങ്ങുന്നതിനായി പണമെടുക്കാന്‍ ബാങ്കിലെത്തിയപ്പോളാണ് അക്കൗണ്ടിലുണ്ടായിരുന്ന ഒന്നര ലക്ഷം രൂപയും പെന്‍ഷന്‍ ലഭിച്ച പണവുമടക്കം നഷ്ടപ്പെട്ടതായി അറിയുന്നത്.
തുടര്‍ന്ന് കൊച്ചുമക്കളായ യുവതികള്‍ തന്റെ എ.ടി.എം കാര്‍ഡുപയോഗിച്ചു പണം തട്ടിയെടുത്തതെന്ന് മനസിലാക്കുകയും പൊലിസില്‍ പരാതി നല്‍കുകയും ചെയ്തു.
ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതികളെ അറസ്റ്റ് ചെയ്തതെന്ന് കടുത്തുരുത്തി എസ്.ഐ കെ.കെ. ഷംസു പറഞ്ഞു. പ്രതികളെ വൈക്കം കോടതിയില്‍ ഹാജരാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  25 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  25 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  25 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  25 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  25 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  25 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  25 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  25 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  25 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  25 days ago