യു.ഡി.എഫ് രാപ്പകല്‍ സമരവേദിയില്‍ പി.ജെ ജോസഫ്
തൊടുപുഴ: യു.ഡി.എഫിന്റെ രാപ്പകല്‍ സമരത്തിന് ആശംസകളുമായി കേരള കോണ്‍ഗ്രസ് (എം) വര്‍ക്കിങ് ചെയര്മാന് പി.ജെ. ജോസഫ് എം.എല്‍.എ. ഇന്നലെ ഉച്ചയോടെ തൊടുപുഴ മുനിസിപ്പല്‍ മൈതാനിയിലെ സമരപ്പന്തലിലെത്തി പ്രസംഗിച്ച ശേഷമാണ് ജോസഫ് മടങ്ങിയത്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ച ജോസഫ്, പെട്രോള്‍ ഡീസല്‍ ഉല്പന്നങ്ങളും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. മുന്നണിവിട്ടശേഷം ആദ്യമായാണ് ജോസഫ് യു.ഡി.എഫിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നത്. ജോസഫ് അല്ലാതെ മറ്റ് കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരാരും സമരത്തിലെത്തിയില്ല. ഡി.സി.സി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പം 15 മിനുട്ടോളം സമരപന്തലില്‍ ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
യു.ഡി.എഫിന്റെ സമരവേദിയിലെത്തി പ്രസംഗിച്ചത് വിവാദമായതോടെ വിശദീകരണവുമായി പി.ജെ. ജോസഫ് രംഗത്തെത്തി. സമരത്തില്‍ പങ്കെടുത്തതിന് രാഷ്ട്രീയമാനം നല്‍കേണ്ടതില്ല. സമരപന്തലില്‍ കേട്ടത് കേരള കോണ്‍ഗ്രസ് ഉയര്‍ത്തുന്ന അതേ മുദ്രാവാക്യങ്ങളാണെന്നും ജോസഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."