ഉപരോധം ബാങ്കിങ് മേഖലയെ ബാധിച്ചിട്ടില്ലെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്
ദോഹ: ഉപരോധം രാജ്യത്തിന്റെ ബാങ്കിങ് മേഖലയെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യു.സി.ബി) ഗവര്‍ണര്‍ ശൈഖ് അബ്ദുല്ല ബിന്‍ സഊദ് അല്‍ഥാനി. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്.
ഉപരോധം നേരിയ തോതില്‍ മാത്രമാണ് ബാങ്കിങ് മേഖലയെ ബാധിച്ചത്. മൂലധന കാര്യക്ഷമതയും കിട്ടാക്കടം കുറഞ്ഞതും കാരണം ബാങ്കിങ് മേഖലയ്ക്ക് കാര്യമായ പ്രതിസന്ധികളില്ല. പരമോന്നത ഫണ്ട്, വലിയതോതിലുള്ള രാജ്യാന്തര കരുതല്‍ നിക്ഷേപം തുടങ്ങിയവയിലൂടെ ബാങ്കുകളെ സഹായിക്കാന്‍ സര്‍ക്കാരിനും ക്യു.സി.ബിക്കും കഴിയുമെങ്കിലും അവസാനമാര്‍ഗമെന്ന നിലയിലായിരിക്കും ഇടപെടല്‍. ജൂലൈ അവസാനം രാജ്യത്തെ വാണിജ്യ ബാങ്കുകളുടെ മൊത്തം സ്വത്ത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 10.9 ശതമാനം വര്‍ധിച്ച് 1.3 ട്രില്യന്‍ ഖത്തര്‍ റിയാലായിട്ടുണ്ട്. ഉപഭോക്താക്കളുടെ നിക്ഷേപം 772.5 ബില്യന്‍ ഖത്തര്‍ റിയാലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."