HOME
DETAILS
MAL
സഊദിയിൽ വാൻ മറിഞ്ഞു കത്തി; മലയാളി മരിച്ചു
backup
October 06 2017 | 02:10 AM
റിയാദ്: സഊദിയിൽ വാൻ മറിഞ്ഞു കത്തി മലയാളി വെന്തു മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ പട്ടിക്കാട് സ്വദേശി കുഞ്ഞി മുഹമ്മദ് (53) ആണ് സഊദിയിലെ ആൽബഹാക് സമീപം നടന്ന അപകടത്തിൽ മരിച്ചത്. അൽബാഹക്ക് സമീപം മഖ്വയിലെ ബതാതിൽ ഇദ്ദേഹം ഓടിച്ചിരുന്ന വാൻ ഡിവൈഡറിൽ തട്ടി മറിഞ്ഞു തീപിടിക്കുകയായിരുന്നു. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ്.
ബേക്കറിയിൽ സെയിൽസ് മാനായി ജോലി ചെയ്തു വരുന്ന ഇദ്ദേഹം വിതരണത്തിനായി പോകുമ്പോഴായിരുന്നു അപകടം. പതിനൊന്നു വർഷമായി ഈ മേഖലയിൽ തന്നെ ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം.
മൃതദേഹം മഖ്വാ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: മൈമൂന. ജിദ്ദയിൽ ജോലി ചെയ്തുവരുന്ന മകൻ ഹാരിസ് സംഭവസ്ഥലമായ മഖ്വായിലെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."