ജൈവവൈവിധ്യത്തിന്റെ കഥ പറഞ്ഞ് ഇന്റര്‍പ്രട്ടേഷന്‍ സെന്റര്‍
മുത്തങ്ങ: വന്യജീവിസങ്കേതത്തെ കുറിച്ചും ജില്ലയുടെ ജൈവവൈവിധ്യത്തെ കുറിച്ചും വിശദീകരിക്കുന്ന മുത്തങ്ങ വന്യജീവിസങ്കേതത്തിലെ പുതിയ ഇന്റര്‍പ്രട്ടേഷന്‍ സെന്റര്‍ സഞ്ചാരികള്‍ക്കായി ഇന്ന് തുറക്കും. ഇന്ന് വൈകിട്ട് മൂന്നിന് വനം വകുപ്പ് മന്ത്രി കെ രാജു സെന്റര്‍ ഉദ്ഘാടനം ചെയ്യും.
13 ലക്ഷം രൂപ ചെലവില്‍ കോത്തഗിരി കീസ്റ്റോണ്‍് ഫൗണ്ടേഷനാണ് ഇന്റര്‍പ്രട്ടേഷന്‍ സെന്റര്‍ നിര്‍മിച്ചത്്. തീര്‍ത്തും പ്രകൃത സൗഹൃദമായ രീതിയില്‍ അത്യാധുനിക സംവിധാനങ്ങളോടെയാണ് സെന്റര്‍ ഒരുക്കിയിരിക്കുന്നത്. ചിത്രങ്ങള്‍, ശില്‍പ്പങ്ങള്‍, വിവരങ്ങള്‍ ആലേഖനം ചെയ്ത ബോര്‍ഡുകള്‍, സ്ലൈഡ് ഷോകള്‍ തുടങ്ങിയവയിലൂടെയാണ് സന്ദര്‍ശകര്‍ക്ക് ഇവിടെ നിന്നും വിവരങ്ങള്‍ നല്‍കുക.
വന്യജീവികളുടെ ജീവന്‍ തുടിക്കുന്ന തരത്തിലുള്ള പ്രതിമകളും വനവുമായി ബന്ധപ്പെട്ട് ഫോട്ടോ പ്രദര്‍ശനവുമെല്ലാം കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. പുറമെ വന്യജീവിസങ്കേതത്തോട് ചേര്‍ന്നുള്ള ആദിവാസികളുടെ വിവരങ്ങള്‍, വിത്തുകള്‍, വനവിഭവങ്ങള്‍, മുള ഉല്‍പ്പന്നങ്ങള്‍ എന്നിവയും ഇവിടെയുണ്ട്. കുട്ടികള്‍ക്കായി പ്രത്യേക മുറികളും സജ്ജമാക്കിയിട്ടുണ്ട്. മുത്തങ്ങ വന്യജീവിസങ്കേതത്തിന്റെ തൊട്ടുചേര്‍ന്നുള്ള കെട്ടിടത്തിലാണ് സെന്റര്‍ സജ്ജമാക്കിയിരിക്കുന്നത്. ഇതോടൊപ്പം ഫോറസ്റ്റ് ചെക്ക്‌പോസ്റ്റില്‍ സ്ഥാപിച്ച സര്‍വൈലയന്‍സ്് കാമറയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."