'സോളാര്‍ പശു': പുതിയ ഊര്‍ജ പരീക്ഷണ പദ്ധതിയുമായി പൂവച്ചല്‍ വി.എച്ച് എസ്.ഇ സ്കൂള്‍ കുട്ടികള്‍
കാട്ടാക്കട: ഇനി വൈദ്യുതി ശേഖരിക്കാം സോളാര്‍ പശുവിലൂടെ. പുതിയ രീതിയിലുള്ള ഊര്‍ജ പരീക്ഷണം കണ്ട്പിടിച്ച് പൂവച്ചല്‍ വി.എച്ച് എസ്.ഇ സ്കൂള്‍ കുട്ടികള്‍. തുറസായ സ്ഥലത്ത് മേയാന്‍ വിടുന്ന പശുക്കളുടെ ശരീരഭാഗത്ത് ഫളക്സിബിള്‍ സോളാര്‍ പാനലില്‍ നിന്ന് ശേഖരിക്കുന്ന വൈദ്യുതോര്‍ജം സ്ലിം ലിഥിയം ബാറ്ററിയില്‍ ശേഖരിക്കും.
അത് ഫാമിലെത്തിച്ച് ഫാമിലെ ലൈറ്റ്, ഫാന്‍, മില്‍ക്കിങ് മെഷീന് തുടങ്ങിയവ പ്രവര്‍ത്തിക്കാന്‍ ഉപയോഗിക്കും. കൂടാതെ പീസോ ഇലക്ട്രിക് ഡയോഡ് പശുവിന്റെ കുളമ്പില്‍ ഉറപ്പിക്കുകയും പശു നടക്കുമ്പോള്‍ കുളമ്പിലുണ്ടാകുന്ന പ്രഷര്മൂലം ലഭിക്കുന്ന വൈദ്യുതി ബാറ്ററിയില്‍ ശേഖരിക്കും. അത് ഊര്‍ജമാക്കി മാറ്റുകയും ചെയ്യും. ഇതാണ് കുട്ടികളുടെ പരീക്ഷണ രീതി. വി.എച്ച്.എസ്.ഇ വിദ്യാര്‍ഥികളായ ഹാഷിം.എസ്, ഗോകുല്‍ കൃഷ്ണ, മുഹമ്മദ് ജിയാസ് എന്നിവരാണ് പദ്ധതിയുമായി എത്തിയത്.
ഇവരുടെ പരീക്ഷണം കുറ്റിച്ചല്‍ ലൂര്‍ദ്സ് മാതാ കോളജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ നടന്ന സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് എക്സിബിഷനില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഈ പ്രോജക്ട് മത്സര വിഭാഗത്തില്‍ രണ്ടാം സമ്മാനവും ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."