കാറ്റലോണിയ ഹിതപരിശോധന: ഐക്യറാലിക്ക് ആഹ്വാനം
മാഡ്രിഡ്: സ്‌പെയിനിലെ കാറ്റലോണിയയിലെ ജനഹിത പരിശോധനയെത്തുടര്‍ന്ന് തര്‍ക്കം തുടരുന്ന സ്‌പെയിനില്‍ ഇരു പക്ഷവും റാലി നടത്താനൊരുങ്ങുന്നു. ഞായറാഴ്ച നടന്ന ഹിതപരിശോധനയില്‍ സ്‌പെയിനില്‍ നിന്ന് സ്വതന്ത്രമായി നില്‍ക്കാനാണ് ഭൂരിപക്ഷം പേരും വോട്ടു ചെയ്തത്. എന്നാല്‍ സ്‌പെയിന്‍ ഭരണകൂടം ഇത് അംഗീകരിക്കാന്‍ തയാറായില്ല. ഭരണഘടന കോടതി ഹിതപരിശോധന നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നു.
തുടര്‍ന്നാണ് കാറ്റലോണിയയെ പിന്തുണക്കുന്നവരും സ്‌പെയിനിനെ പിന്തുണക്കുന്നവരും റാലി നടത്താന്‍ ആഹ്വാനം ചെയ്തത്. സ്‌പെയിന്‍ തലസ്ഥാനമായ മാഡ്രിഡിലും കാറ്റലോണിയന്‍ തലസ്ഥാനമായ ബാഴ്‌സലോണയിലും മറ്റു പ്രധാന നഗരങ്ങളിലും ഇരുകൂട്ടരും ഐക്യറാലി നടത്താന്‍ തീരുമാനിച്ചത്. അതേസമയം, ഹിതപരിശോധന തടയുന്നതിനിടെ പൊലിസിന്റെ അതിക്രമങ്ങള്‍ നടത്തിയതിനും സംഘര്‍ഷമുണ്ടാക്കിയതിനും സ്‌പെയിന്‍ സര്‍ക്കാര്‍ മാപ്പു പറഞ്ഞു.
അതേസമയം സ്‌പെയിന്‍ സര്‍ക്കാരിന്റെ വിലക്കുകള്‍ ലംഘിച്ച് പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കാനാണ് കാറ്റലോണിയയുടെ തീരുമാനം. പാര്‍ലമെന്റ് സമ്മേളനത്തിലൂടെ സ്‌പെയിനില്‍ നിന്ന് സ്വാതന്ത്ര്യം നേടാനാണ് കാറ്റലോണിയ ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."