HOME
DETAILS

ജോലി തിരക്കിലും കാടിനെയും കാമറയെയും സ്‌നേഹിച്ച് ഷെഫീഖ് ബഷീര്‍ അഹമ്മദ്

  
backup
October 07 2017 | 05:10 AM

1561652565-2

കാക്കനാട്: ലോകത്തിലെ പലരാജ്യങ്ങളിലെയും കാടുകളിലേക്ക് കാമറയുമായി കയറി അതിസുന്ദര ചിത്രങ്ങള്‍ പകര്‍ത്തിയ ഷെഫീഖ് ബഷീര്‍ അഹമ്മദിനെ ഇത്തവണ തേടിയെത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ വൈല്‍ഡ് ഫോട്ടോഗ്രഫി അവാര്‍ഡ്. പത്തനംതിട്ടക്കാരനും എണാകുളം ആര്‍.ടി.ഒ ഓഫിസില്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുമായ ഈ സാഹസിക ഫോട്ടോഗ്രഫര്‍ ഹരിത വനഭംഗി പകര്‍ത്താന്‍ കയറി ചെല്ലാത്ത കാടുകളില്ല.
2016ല്‍ പറമ്പിക്കുളത്തെ ടൈഗര്‍ റിസര്‍വ് വനത്തില്‍ കണ്ട കടുവയുടെ ചിത്രമാണ് ഇത്തവണ അവാര്‍ഡിന് നിമിത്തമായത്. രണ്ട് മണിക്കൂറിലേറെ വെള്ളത്തില്‍ ചെലവഴിച്ച് ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ എത്തുന്ന സൂര്യവെളിച്ചത്തില്‍ തിരിഞ്ഞും മറിഞ്ഞും കിടന്ന് ഉല്ലസിക്കുന്ന കടുവയുടെ ചിത്രമാണ് ഷെഫീഖ് പകര്‍ത്തിയത്. ചിത്രമെടുക്കുന്നതിനിടെ തന്നേ കണ്ട കടുവ ആക്രമണത്തിന് മുതിരാതെ ഉള്‍വനത്തിലേക്ക് പാഞ്ഞതു തന്റെ ജീവന്‍ തിരിച്ചു കിട്ടിയെന്നും അദ്ദേഹം പറഞ്ഞു.
വന്യ ജീവികളുടെ ദൃശ്യങ്ങള്‍ ഒപ്പിയെടുക്കാന്‍ ദിവസങ്ങളോളം കാടിനകത്ത് കഴിയാനും ഷെഫീഖിലെ ഛായാഗ്രാഹകന്‍ ഒരുക്കം. കാമറയും തോളില്‍ തൂക്കി സൈലന്റ് വാലിയിലെ ഉള്‍ക്കാടുകളില്‍ പോലും മിഴിവാര്‍ന്ന ഒരു ദൃശ്യത്തിനായി ദിനരാത്രങ്ങള്‍ പലതും തനിച്ച് താണ്ടിയിട്ടുണ്ടെന്ന് ഷെഫീഖ് ബഷീര്‍ അഹമ്മദ് പറയുന്നു.

[caption id="attachment_435909" align="alignnone" width="218"] ഷെഫീഖ് ബഷീര്‍ അഹമ്മദ്[/caption]


ചാരക്കരടികളുടെ മീന്‍ കൊയ്ത്ത് കാണാന്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും പ്രകൃതി സ്‌നേഹികളും വന്യജീവി ഫോട്ടോഗ്രാഫര്‍മാരും എത്തുന്ന റഷ്യയിലെ കംചത്ക ഉള്‍പ്പെടെ കെനിയ, താന്‍സാനിയ, തായ്‌ലന്റ്, ഇന്‍ഡോനേഷ്യ, അന്റാര്‍ട്ടിക്ക തുടങ്ങിയ രാജ്യങ്ങളിലെല്ലാം വനഭംഗിയും കാട്ടുമൃഗങ്ങളുടെ വന്യതയും കാമറക്കണ്ണുകളില്‍ പകര്‍ത്തുവാന്‍ ഷെഫീഖ് ബഷീര്‍ അഹമ്മദ് അലഞ്ഞു.
1999 ല്‍ മോട്ടോര്‍ വാഹന വകുപ്പില്‍ ഉദ്യോഗം ലഭിച്ചതോടെ കേരളത്തിലെ കാടുകളിലേക്കായി യാത്രകള്‍. 2014, 2015 വര്‍ഷങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും ഇദ്ദേഹത്തെ തേടിയെത്തി. പത്തനംതിട്ടയില്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന ഗ്രാമത്തിലായിരുന്നു ബാല്യകാലം. 14 വര്‍ഷമായി എറണാകുളത്ത് സ്ഥിരതാമസമാണെങ്കിലും അവസരം ഒത്തുവന്നാല്‍ ഷെഫീഖ് ബഷീര്‍ അഹമ്മദ് ഇപ്പോഴും കാട് കയറും. ഭാര്യ സജീന. മകന്‍ നിഷാല്‍ മുഹമ്മദ് രാജഗിരിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  24 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  24 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  24 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  24 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  24 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  24 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  24 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  24 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  24 days ago