HOME
DETAILS
MAL
ആരോഗ്യകരമായ ബന്ധമാണ് ചൈനയുടെയും ഇന്ത്യയുടെയും താല്‍പര്യമെന്ന് ചൈന
backup
October 07 2017 | 15:10 PM
ബീജിങ്: ചൈനയുമായും പാകിസ്താനുമായും ഒരേസമയം യുദ്ധം ചെയ്യാന്‍ സന്നദ്ധമാണെന്ന ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് മേധാവിയുടെ മുന്നറിയിപ്പു വന്നതിനു പിന്നാലെ മറുപടിയുമായി ചൈന. ആരോഗ്യകരമായ ബന്ധമാണ് ചൈനയുടെയും ഇന്ത്യയുടെയും താല്‍പര്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
''ആരോഗ്യപരവും സ്ഥിരവുമായ ഇന്ത്യാ- ചൈന ബന്ധം ഇരുരാജ്യങ്ങളുടെയും അടിസ്ഥാന താല്‍പര്യമാണ്. അതു തന്നെയാണ് മേഖലയുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും പൊതു പ്രതീക്ഷ''- മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
അതിര്‍ത്തി പ്രദേശമായ ദോക്‌ലാമില്‍ വീണ്ടും ചൈനയുടെ സൈനിക വിന്യാസം വ്യാപിച്ചതിനിടെയാണ് പരസ്പര വാഗ്വാതം വീണ്ടും തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."