ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌കൂള്‍ മെഗാഫെയര്‍ 12,13 തീയതികളില്‍
മനാമ: ഇന്ത്യന്‍ സ്‌കൂള്‍ മെഗാഫെയര്‍ 2017 ഒക്ടോബര്‍ മാസം 12,13 തീയതികളില്‍ സകൂളില്‍ വച്ച് സംഘടിപ്പിക്കുമെന്ന് സ്‌കൂള്‍ ഭാരവാഹികള്‍ ബഹ്‌റൈനില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മുഹമ്മദ് മഅലീം ജനറല്‍ കണ്‍വീനറായ സംഘാടകസമിതി വളരെ വിപുലമായ പരിപാടികളാണ് ഇതിനായി ചെയ്ത് വരുന്നത്. നകാഷ് അസീസ് നേതൃത്വം നല്‍കുന്ന നോര്‍ത്ത് ഇന്ത്യന്‍ സംഗീത നിശ 12 നും പ്രശസ്ത സൗത്തിന്ത്യന്‍ പിന്നണിഗായകരായ ശ്രീനിവാസനും ജോത്സനയും വിഷ്ണു രാജ്ജും നയിക്കുന്ന സൗത്ത് ഇന്ത്യന്‍ സംഗീത നിശ 13നും നടക്കും. ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും മുന്‍ വിദ്യാര്‍ത്ഥികളുടെയും വിവിധ കലാപരിപാടികളും സഘടിപ്പിച്ചിട്ടുണ്ട്. വിവിധമേഖലയില്‍ നിന്നുള്ള ഉല്പന്നങ്ങളുടെ പ്രദശനവും ഫുഡ്‌ഫെസ്റ്റിവെലും അടക്കം വൈവിധ്യ മാര്‍ന്ന പരിപാടികളാണ് ഫെയറിനോടനുബന്ധിച് ആസൂത്രണം ചെയ്തിരിക്കുന്നത്.
സ്‌കൂളിനെതിരെയും, ഫെയറിനെതിരെയും തെറ്റായ പ്രചരണം ചിലര്‍ നടത്തുന്നതായി ഭാരവാഹികള്‍ വിശദീകരിച്ചു. ഫെയറില്‍ നിന്ന് ലഭിക്കുന്ന വരുമാനം തിരഞ്ഞടുപ്പ് ചിലവിനാണെന്നു വരെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ സ്വന്തം അനുഭവത്തില്‍ നിന്നും ഇത് തെളിയിക്കാന്‍ ഭാരവാഹികള്‍ വെല്ലുവിളിച്ചു. ഇത്തരം ആരോപണം ഉന്നയിക്കുന്നവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി അവരുടെ അവസാനവര്ഷമായ 2013 ല്‍ നടത്തിയ ഫെയറില്‍ 40000 ദിനാര്‍ ഇപ്പോഴും സ്‌കൂളിന് ലഭിക്കുവാനുണ്ട്. ഇത് ഓഡിറ്റ് ചെയ്ത് ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ചതാണ്. അവസാനം അത് എഴുതി തള്ളുവാനാണ് ജനറല്‍ ബോഡിയില്‍ നിര്‍ദ്ദേശം വന്നത്. ഇത്തക്കാര്‍ ഇതുപോലുള്ള ദുരാരോപണം ഉന്നയിക്കുമ്പോള്‍ ഈ പണം അവര്‍ എന്തിനാണ് ചെലവഴിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഭാരവാഹികള്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."