രാജ്യം ആശങ്കയുടെ കരിനിഴലില്‍
മോദിസര്‍ക്കാര്‍ ഭരണത്തിലേറിയ ശേഷം ജനങ്ങളില്‍ ആശങ്കമാത്രം സമ്മാനിച്ച തീരുമാനങ്ങളാണ് ഉണ്ടായിട്ടുള്ളത്. ജനങ്ങളുടെ ക്ഷേമൈശ്വര്യങ്ങളേക്കാള്‍ സ്വന്തം തീരുമാനങ്ങള്‍ക്ക് വില നല്‍കിയ ഭരണകര്‍ത്താവിനെ സ്വാതന്ത്ര്യത്തിന് ശേഷം ഇതാദ്യമായാണ് കാണുന്നത്.
സംഘ്പരിവാരിന് എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്ന രീതിയിലാണ് മോദി തീരുമാനങ്ങളെടുക്കുന്നതെന്ന് കാണാന്‍ കഴിയും. നാല്‍ക്കാലികളെ കച്ചവടം നടത്തുന്നതിനും കയറ്റിയയക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും നിയമം കൊണ്ടുവന്നതോടെ ആശങ്കയുടെ മുള്‍ മുനയിലായ സാധാരണക്കാര്‍ അന്നം മുട്ടുന്ന അവസ്ഥയിലാണ് എത്തിപ്പെട്ടത്.
പശുവിന്റെ പേരില്‍ അനവധി കൊലകളും പീഡനങ്ങളും അരങ്ങേറി. നിരപരാധികള്‍ പോലും അറുകൊല ചെയ്യപ്പെട്ടു. നോട്ട് നിരോധനം കൊണ്ടുവന്നപ്പോള്‍ അന്ന് വരെ ബാങ്ക് ഇടപാട് എന്തെന്ന് പോലുമറിയാത്ത സാധാരണക്കാരന് ഭയത്തിന്റെ ദിനങ്ങളായിരുന്നു.
ഒന്ന് തീരുമ്പോഴേക്ക് മറ്റൊന്നു കൊണ്ട് വരുന്നതായിരുന്നു മോദി സര്‍ക്കാരിന്റെ പതിവ്.
നോട്ട് നിരോധനം കഴിഞ്ഞപ്പോഴേക്കും ഭൂമിനിയന്ത്രണം,ആധാരങ്ങളെ ആധാറുമായി ബന്ധിപ്പിക്കല്‍ അങ്ങനെ ഒന്നിന് പിറകെ മറ്റൊന്ന് .ഓരോന്നും പരിഹരിച്ച് വരുമ്പോഴേക്കും അടുത്തത് കാത്തിരിക്കുന്നുണ്ടാവുമെന്ന് ഓരോ പൗരനുമറിയാം. അങ്ങനെതന്നെ സംഭവിച്ചു, എല്ലാവരുടെയും ഫോണ്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന പുതിയ നിയമം പ്രഖ്യാപ്പിക്കപ്പെട്ടു.
ജി.എസ്.ടി യുടെ വരും വരായ്കകള്‍ എന്തൊക്കെയായിരിക്കുമെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. അതിന്റെ പേരില്‍ എല്ലായിടത്തും വന്‍ കൊള്ളതന്നെ നടക്കുന്നുണ്ട്. ആശുപത്രികളില്‍ പോലും. എല്ലാം തീര്‍ന്നാലും ജി.എസ്.ടി വലിയ തലവേദനയായി നില്‍ക്കുമെന്നാണ് അറിയുന്നത്.
അന്നന്നത്തെ അന്നത്തിന് വേണ്ടത് സമ്പാദിച്ചിട്ടുവേണം ഇന്ത്യയിലെ ഭൂരിപക്ഷത്തിന് ഒരു നേരത്തെ പശിയടക്കാന്‍. അങ്ങനെയുള്ള ഓരോ ദിവസങ്ങളാണ് പട്ടിണി കിടന്ന് സര്‍ക്കാരിന്റെ നിയമങ്ങള്‍ പാലിക്കാന്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷവും കഷ്ടപ്പെടുന്നത്. അതോടൊപ്പം ഭയവും ആശങ്കയും വേറേയും ഇനിയും ജനങ്ങളെ പ്രയാസത്തിലാക്കുന്ന എന്തൊക്കെ തീരുമാനങ്ങളാണാവോ മോദി നടപ്പിലാക്കാനിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."