അനാവശ്യ അവധിക്കാരായ ഡോക്ടര്‍മാര്‍ രാജിവയ്ക്കാനുള്ള സന്മനസ് കാട്ടണം: മന്ത്രി
മുളങ്കുന്നത്തുകാവ്: അവധിയെടുത്ത് വിദേശത്ത് പോകുന്നവരും അനാവശ്യ അവധിയെടുക്കുന്നവരുമായ ഡോക്ടര്‍മാര്‍ രാജിവച്ച് പോകാനുള്ള സന്മനസ് കാണിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കേരള ആരോഗ്യ സര്‍വകലാശാലയുടെ ഏഴാമത് ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. നിരവധി ഡോക്ടര്‍മാരാണ് അവസരം കാത്തുനില്‍ക്കുന്നത്. ജോലി ചെയ്യുന്നവര്‍ നാടിന്റെ പുരോഗതിക്ക് വേണ്ടിയാണ് ചെയ്യുന്നതെന്നും ഓര്‍ക്കണം. ആരോഗ്യമേഖലയില്‍ ആവശ്യപ്പെട്ട തസ്തികകള്‍ അനുവദിക്കാത്തതിന് കാരണം സാമ്പത്തിക പ്രതിസന്ധിയാണെന്നും മന്ത്രി പറഞ്ഞു.
സര്‍വകലാശാലയ്ക്കായി 174 തസ്തികകള്‍ സൃഷ്ടിച്ചു. ആരോഗ്യമേഖലയില്‍ മൊത്തം 4000 തസ്തികകളാണ് സൃഷ്ടിക്കുന്നത്. സര്‍വകലാശാലയുടെ സേവനം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നതിനായി പ0ന കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രകിയ കൂടുതല്‍ സേവനം നല്‍കുന്നതാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."