കശ്മിരില്‍ പ്രക്ഷോഭകരെ നേരിടാന്‍ ഇനി പ്ലാസ്റ്റിക് ബുള്ളറ്റുകള്‍
മീററ്റ്: കശ്മിരില്‍ പ്രക്ഷോഭകരെ നേരിടാന്‍ ഇനി ലോഹ പെല്ലറ്റുകള്‍ ഉപയോഗിക്കില്ല. പകരം പ്ലാസ്റ്റിക് ബുള്ളറ്റുകളാണ് ഉപയോഗിക്കുക. 21,000 റൗണ്ട് പ്ലാസ്റ്റിക് ബുള്ളറ്റുകള്‍ താഴ്്‌വരയിലേക്ക് അയച്ചതായി സി.ആര്‍.പി.എഫ് ഡയരക്ടര്‍ ജനറല്‍ ആര്‍.ആര്‍ ഭട്‌നഗര്‍ അറിയിച്ചു.
ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍(ഡി.ആര്‍.ഡി.ഒ) പൂനെയിലെ അവരുടെ ഫാക്ടറിയില്‍ നിര്‍മിച്ചതാണ് പ്ലാസ്റ്റിക് ബുള്ളറ്റുകള്‍. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ സൈന്യം പുതിയതായി വികസിപ്പിച്ചെടുത്ത ഇവ അപകടകാരികളല്ലെന്നാണ് പറയപ്പെടുന്നത്.
എ.കെ 4756 സീരിസുകള്‍ക്ക് യോജിക്കുന്ന വിധത്തിലാണ് പ്ലാസ്റ്റിക് ബുള്ളറ്റുകള്‍ നിര്‍മിച്ചിരിക്കുന്നതെന്ന് സി.ആര്‍.പി.എഫ് ഡയരക്ടര്‍ ജനറല്‍ അറിയിച്ചു.
പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കുമ്പോള്‍ വെടിയേല്‍ക്കുന്നവരുടെ ശരീരത്തില്‍ വലിയതോതില്‍ അപകടമുണ്ടാക്കുന്നുവെന്ന് കണ്ടതിനെതുടര്‍ന്നാണ് പകരം സംവിധാനം വികസിപ്പിക്കാന്‍ സുപ്രിം കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി.ആര്‍.ഡി.ഒ പ്ലാസ്റ്റിക് ബുള്ളറ്റുകള്‍ വികസിപ്പിച്ചത്. വെടിയേല്‍ക്കുന്നവര്‍ക്ക് മരണം സംഭവിക്കാത്ത രീതിയിലുള്ള നോണ്‍ ലെതല്‍ ബുള്ളറ്റുകളാണ് ഇവ. കശ്മിരിലേക്ക് അയച്ച 21,000 ബുള്ളറ്റുകള്‍ സി.ആര്‍.പി.എഫിന്റെ വിവിധ യൂണിറ്റുകളിലേക്ക് കൈമാറിയിട്ടുണ്ട്.
പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ച് പ്രതിഷേധക്കാരെ നേരിട്ടതോടെ അത് കടുത്ത വിമര്‍ശനത്തിനാണ് ഇടയാക്കിയിരുന്നത്.
പ്രക്ഷോഭകരില്‍ പലര്‍ക്കും മാരകമായ പരുക്കാണ് ഇത്തരം ബുള്ളറ്റുകള്‍ വരുത്തിവച്ചിരുന്നത്. കാഴ്ച നഷ്ടപ്പെടുത്തുന്ന സാഹചര്യം പോലുമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് മുളകുപൊടിയടങ്ങുന്ന പാവ ബുള്ളറ്റുകള്‍ സൈന്യം ഉപയോഗിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."