തൃപ്പൂണിത്തുറ യോഗ സെന്റര്‍: ആര്.എസ്.എസ് ബന്ധം അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്
കൊച്ചി: തൃപ്പൂണിത്തുറയിലെ വിവാദമായ ശിവശക്തി യോഗാ സെന്ററും ആര്.എസ്.എസും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി രാജു.പി.നായര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
യോഗ സെന്ററുമായി ബന്ധപ്പെട്ട് മുന്‍ജീവനക്കാരനായ കൃഷ്ണകുമാര്‍ ഹൈക്കോടതിയില്‍ നല്കിയ ഹരജിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തില്‍ ആര്.എസ്.എസിന്റെ പങ്ക് വ്യക്തമാക്കുന്നതാണ്.
മതം മാറിയവരെ തിരിച്ച് ഹിന്ദുമതത്തിലേക്ക് കൊണ്ടുവരുന്നതിന് കൊടിയ പീഡനം നടത്തിയിരുന്നെന്നും സ്ത്രീകളുടെ നഗ്ന ചിത്രങ്ങള്‍ പകര്ത്തിയിരുന്നെന്നുമുള്ള വെളിപ്പെടുത്തലുകള്‍ ഗുരുതരമാണ്. ഇതിന് നേതൃത്വം നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന പ്രതീഷ് വിശ്വനാഥന്റെ ബന്ധം ആര്.എസ്.എസിന്റെ പങ്ക് തെളിയിക്കുന്നതാണ്.
ന്യൂഡല്‍ഹിയിലെ കേരള ഹൗസില്‍ ബീഫ് വിവാദം ആസൂത്രണം ചെയ്തതും പ്രതീഷ് വിശ്വനാഥ് ആയിരുന്നു. സര്‍ക്കാര്‍ ഇയാളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും സാമ്പത്തിക ഇടപാടുകളെകുറിച്ചും അന്വേഷിക്കണം.
സെന്ററിനെതിരെ കൂടുതല്‍ പേര് രംഗത്തുവന്നിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ലെങ്കില്‍ കോണ്‍ഗ്രസ് സമരപരിപാടിയുമായി മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."