HOME
DETAILS
MAL
ജനറല്‍ ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ഓഹരി വില്പനയിലേയ്ക്ക്
backup
October 08 2017 | 02:10 AM
കൊച്ചി: ജനറല്‍ ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ 11,500 കോടി രൂപ വിലമതിക്കുന്ന പ്രഥമ ഓഹരി വില്പന നടത്തുന്നു.
2017 ഒക്ടോബര്‍ 11ന് ആരംഭിക്കുന്ന വില്പന ഒക്ടോബര്‍ 13ന് അവസാനിക്കും. 5 രൂപ മുഖ വിലയുള്ള ഓഹരികള്‍ക്ക് 855 മുതല്‍ 912 രൂപ വരെയാണ് വില നിശ്ചയിച്ചിരിയ്ക്കുന്നത്.
17,200,000 പുതിയ ഓഹരികള്‍ക്ക് പുറമെ 107,500,000 ഓഹരി ഓഫര്‍ ഫോര്‍ സെയില്‍ പ്രക്രിയയില്‍ വില്‍ക്കുകയാണ് ആദ്യ ലക്ഷ്യം. ഓഹരി വില്പനയിലൂടെ സമാഹരിക്കുന്ന തുക ബിസിനസിന്റെ വളര്‍ച്ചയ്ക്കും പൊതുവായ ആവശ്യങ്ങള്‍ക്കും വിനിയോഗിയ്ക്കും. ജനറല്‍ ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ ഓഹരി വില്പന നാഷനല്‍ സ്റ്റോക് എക്സ്ചേഞ്ചിലും ബി.എസ്.ഇ ലിമിറ്റഡിലും ഇടം നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."