HOME
DETAILS

വേങ്ങരയില്‍ നാളെ കൊട്ടിക്കലാശം; തെരഞ്ഞെടുപ്പ് 11ന്

  
backup
October 08 2017 | 02:10 AM

%e0%b4%b5%e0%b5%87%e0%b4%99%e0%b5%8d%e0%b4%99%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%be%e0%b4%b3%e0%b5%86-%e0%b4%95%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf

 


മലപ്പുറം: ആഴ്ചകള്‍ നീണ്ട തെരഞ്ഞെടുപ്പ് പ്രചരണത്തിന് നാളെ കൊടിയിറങ്ങും. 11ന് നടക്കുന്ന വേങ്ങര നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണത്തിന് നാളെ വൈകീട്ട് ആറുമണിക്കാണ് കൊട്ടിക്കലാശം.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് സെപ്തംബര്‍ 15നാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനമിറങ്ങിയത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ട് വര്‍ധിപ്പിക്കാനായി ഇടതു-വലതു മുന്നണികള്‍ക്കൊപ്പം എന്‍.ഡി.എയും പ്രചരണം നടത്തിയ വേങ്ങരയില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ഫാസിസ്റ്റ് നയങ്ങളും സംസ്ഥാന സര്‍ക്കാറിന്റെ ഭരണവുമാണ് പ്രധാന ചര്‍ച്ച. മണ്ഡലം രൂപീകരിച്ച് ആറു വര്‍ഷത്തിനിടെ ഇത് മൂന്നാംതവണയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
2011 ലും 2016ലും മികച്ച ഭൂരിപക്ഷത്തോടെ കുഞ്ഞാലിക്കുട്ടിയെ വിജയിപ്പിച്ച വേങ്ങരയില്‍ മികച്ച ഭൂരിപക്ഷത്തില്‍ കുറഞ്ഞൊന്നും ലീഗ് പ്രതീക്ഷിക്കുന്നില്ല.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 38,057 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കുഞ്ഞാലിക്കുട്ടി ജയിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി അഡ്വ. കെ.എന്‍.എ ഖാദര്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ 2016 ല്‍ കുഞ്ഞാലിക്കുട്ടിയോട് മത്സരിച്ച അഡ്വ.പി.പി ബഷീര്‍ ആണ് ഇത്തവണയും ഇടതു സ്ഥാനാര്‍ഥി. 2016 ലെ തെരഞ്ഞെടുപ്പില്‍ 34,124 വോട്ടുകള്‍ മാത്രമാണ് പി.പി ബഷീറിന് ലഭിച്ചത്.
കാലങ്ങളായി വിജയിച്ചുകയറുന്ന മുസ്‌ലിംലീഗ് മണ്ഡലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍, സംസ്ഥാന സര്‍ക്കാറിന്റെ ഒന്നര വര്‍ഷത്തെ പ്രകടനം എന്നിവ വിശദീകരിച്ചാണ് എല്‍.ഡി.എഫ് പ്രചരണം. മുഖ്യമന്ത്രിയുള്‍പ്പെടെ സംസ്ഥാന മന്ത്രിസഭയിലെ പ്രമുഖരും എല്‍.ഡി.എഫ് സംസ്ഥാന നേതാക്കളും കുടുംബയോഗത്തില്‍ ഉള്‍പ്പെടെ പങ്കെടുത്ത് ശക്തമായ പ്രചരണമാണ് വേങ്ങരയില്‍ നടത്തിയത്. അവസാനമായി വി.എസ് അച്ച്യുദാനന്ദന്‍ ഇന്ന് വേങ്ങരയില്‍ പ്രചരണത്തിനെത്തുന്നുണ്ട്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ സജീവ പ്രചരണം യു.ഡി.എഫ് കേന്ദ്രങ്ങളെ ആവേശത്തിലാക്കി.
സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയതും വേണ്ടത്ര പ്രചരണം നടത്താനാകാത്തതും എന്‍.ഡി.എ സംഖ്യത്തിന്റെ പ്രചരണം നിറംകെടുത്തി. കെ. ജനചന്ദ്രന്‍ മാസ്റ്ററാണ് സ്ഥാനാര്‍ഥി. ഇതുകൂടാതെ അഡ്വ. കെ.സി നസീര്‍(എസ്.ഡി.പി.ഐ), അഡ്വ. കെ. ഹംസ(സ്വത), ശ്രീനിവാസ്(സ്വത)എന്നിവരാണ് മറ്റു സ്ഥാനാര്‍ഥികള്‍.

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago