ഇടിച്ച കാറിന്റെ ഫോട്ടോ എടുത്ത മലയാളിക്ക് മര്‍ദ്ദനം; കാഴ്ച നഷ്ടമായി
റിയാദ്: തന്റെ കാറിന്റെ പിന്നില്‍ ഇടിച്ച കാറിന്റെ പടമെടുക്കുന്നതിനിടയില്‍ ഉണ്ടായ ആക്രമണത്തില്‍ മലയാളിക്ക് കണ്ണിന്റെ കാഴ്ച നഷ്ടമായി. കോഴിക്കോട് കൊടുവള്ളി അരീക്കുളം സ്വദേശി മാതോത്ത് ജനാര്‍ദ്ദനനാണ് (44) കണ്ണിന്റെ കാഴ്ച ഇരുപതു ശതമാനം നഷ്ടമായത്. കൂടുതല്‍ പരിശോധനക്കായി അദ്ദേഹം നാട്ടിലേക്കു തിരിച്ചിരിക്കുകയാണ്
മൂന്നാഴ്ച മുന്‍പായിരുന്നു സംഭവം. സുഹൃത്തിനെ കൊണ്ട് വരാനായി എയര്‍പോര്‍ട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. റിയാദ് വിമാനത്താവള റോഡിലെ ചെക്ക് പോസ്റ്റ് കഴിഞ്ഞയുടനെ ഇദ്ദേഹത്തിനെ കാറിനു പിന്നില്‍ ഒരു സ്വദേശിയുടെ വാഹനം ഇടിച്ചു. കാറിന്റെ പിറകു ഭാഗം തകര്‍ന്നിരുന്നു. ഇന്‍ഷുറന്‍സ് കമ്പനിയില്‍ വിവരം അറിയിക്കുന്നതിനായി കാറിന്റെ പടം മൊബൈലില്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഈ കാറിലെ ഡ്രൈവര്‍ ുറത്തിറങ്ങി വടി കൊണ്ട് അടിക്കുകയായിരുന്നു. കണ്ണിന്റെ ഭാഗത്തോണ് അടിയേറ്റത്.
കണ്ണിന് സാരമായി പരുക്കേറ്റിട്ടുണ്ടെന്നും കാഴ്ച തിരിച്ചു കിട്ടാന്‍ ശസ്ത്രക്രിയ വേണമെന്നും പറഞ്ഞതിനെ തുടര്‍ന്ന നാട്ടിലേക്കു തിരിക്കുകയായിരുന്നു.
റിയാദ് എക്സിറ്റ് ഏഴിലെ ട്രാന്സ്പോര്ട്ടേഷന് കമ്പനിയില്‍ രണ്ടു വര്‍ഷമായി ഡ്രൈവറായി ജോലി ചെയ്യുകയാണ് ജനാര്ദ്ദനന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."