ജനവിരുദ്ധര്‍ക്കെതിരേ വേങ്ങരയുടെ മഞ്ഞക്കാര്‍ഡ്
''ഇടതുപക്ഷത്തിന് അനുകൂലമായി മാറിയ കേരളരാഷ്ട്രീയത്തിന്റെ പരീക്ഷണശാലയാണ് വേങ്ങര. കേരളം ആരു ഭരിക്കണമെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗും പാണക്കാട് തങ്ങളും നിശ്ചയിക്കുമെന്ന ഹുങ്കിന് ലഭിച്ച പ്രഹരംകൂടിയായിരുന്നു 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ്. ആ മാറ്റത്തിന്റെ കാറ്റ് പൂര്‍ണ അളവില്‍ മലപ്പുറത്ത് അന്ന് പ്രതിഫലിച്ചില്ലെങ്കിലും പരമ്പരാഗതമായി മുസ്്‌ലിംലീഗിനെ പിന്തുണച്ചിരുന്ന വോട്ടര്‍മാരില്‍ പ്രകടമായ മാറ്റം ദൃശ്യമായി... ഈ തെരഞ്ഞെടുപ്പില്‍ മുഖ്യവിഷയങ്ങളില്‍ പ്രധാനപ്പെട്ടത് സ്വാതന്ത്ര്യത്തിന്റെ 70ാംവാര്‍ഷികം പിന്നിടുന്ന ഇന്ത്യയുടെ നിലനില്‍പ്പുമായി ബന്ധപ്പെട്ടതാണ്. ബഹുസ്വരതയുള്ള നാടായി ഇന്ത്യ നിലനില്‍ക്കണമോ അതോ ഹിന്ദുത്വരാഷ്ട്രമായി ഇന്ത്യയെ മാറ്റാനുള്ള ആര്‍.എസ്.എസിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും അക്രമാസക്തമായ യജ്ഞങ്ങള്‍ക്ക് കീഴടങ്ങണമോ എന്നതാണ്.''
'ജനശിക്ഷാ യാത്ര' എന്ന പേരില്‍ കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിന്റെ തുടക്കമാണ് മുകളില്‍ ഉദ്ധരിച്ചത്. ബി.ജെ.പിയുടെ ജനരക്ഷാ യാത്രക്കെതിരേ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ലേഖനം വേങ്ങരയെ കുറിച്ചായതോ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ മോശമാക്കുന്നതോ ഒന്നുമല്ല അതിന്റെ മര്‍മ്മം.
സി.പി.എം, ആര്‍.എസ്.എസിനെ പറഞ്ഞു തുടങ്ങിയാല്‍ കോണ്‍ഗ്രസിനോ മുസ്്‌ലിംലീഗിനോ എതിരെയാവുന്നതും പാണക്കാട് തങ്ങളെകുറിച്ച് സംഘികള്‍ മോശം വാക്കുകള്‍ ഉപയോഗിക്കുന്നതും ഇപ്പോള്‍ പുതുമയല്ല. എഴുപത് വര്‍ഷം പിന്നിട്ട ഇന്ത്യയുടെ നിലനില്‍പ്പുമായി ബന്ധപ്പെട്ടും ബി.ജെ.പി.ക്കും ആര്‍.എസ്്.എസിനും കീഴടങ്ങണോ എന്നതുമാണത്രെ വേങ്ങരയിലെ ചോദ്യം. ഒന്നര വര്‍ഷം പിന്നിട്ട സംസ്ഥാന സര്‍ക്കാറിന്റെ മാറ്റുരക്കുന്ന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ് വേങ്ങരയിലെന്ന് പറയാന്‍ പോലും സി.പി.എം ഭയക്കുന്നതിന്റെ കാരണം കോടിയേരിയുടെ വാക്കുകളില്‍ തന്നെയുണ്ടണ്ട്. മദ്യശാല തുടങ്ങാനുള്ള അനുമതി തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് തിരിച്ചു പിടിച്ചവര്‍ അധികാര വികേന്ദ്രീകരണത്തില്‍ നിന്ന് മദ്യമാഫിയയുടെ ഏകാധിപത്യത്തിലേക്ക് കേരളത്തെ നയിക്കുമ്പോള്‍ തദ്ദേശ വകുപ്പു മന്ത്രിയായി രാജ്യത്തെ ഒന്നാം സ്ഥാനത്തിനുള്ള പുരസ്‌കാരം സ്വീകരിച്ചത് ഓര്‍ക്കുകയാണ്. ഇതുവരെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണം 15% മാത്രമാണെന്ന ദുഃഖ സത്യം പറയുമ്പോള്‍, ഒരു കാലത്ത് എന്റെ അടുത്ത സഹപ്രവര്‍ത്തകനായിരുന്ന ആളാണല്ലോ ആ വകുപ്പ് കൈകാര്യം ചെയ്യുന്നതെന്നോര്‍ത്ത് സങ്കടം തോന്നുന്നു.
സര്‍ക്കാര്‍ അധികാരത്തിലേറി പെന്‍ഷന്‍ വീടുകളിലെത്തിച്ചുവെന്ന അവകാശവാദവും വഴിനീളെ ഫഌക്‌സുകളും കണ്ടണ്ടിരുന്നു. എത്രമാസമായി ക്ഷേമ പെന്‍ഷനുകള്‍ വിതരണം നിലച്ചിട്ട്. പല പെന്‍ഷനുകളുടെയും കുടിശ്ശിക വര്‍ഷം ഒന്നു പിന്നിട്ടു.
എല്ലാംശരിയാക്കുമെന്ന പറഞ്ഞ് അധികാരത്തിലേറിയവര്‍, ആരോഗ്യവിദ്യാഭ്യാസ,പൊതുവിതരണ രംഗത്തെ കേരള മോഡലുകള്‍ മുച്ചൂടും നശിപ്പിച്ചു. രണ്ടണ്ടു മന്ത്രിമാര്‍ നാണം കെട്ട് ഇറങ്ങിപ്പോയ സര്‍ക്കാറില്‍ നിന്ന് ആരെയാണ് പുറത്താക്കാതെ നിലനിര്‍ത്താന്‍ പറ്റിയതെന്നാണ് ആലോചന. ഗതാഗത മന്ത്രി കായല്‍ കൈയേറുമ്പോള്‍ ആരോഗ്യമന്ത്രി മെഡിക്കല്‍ ഫീസുകള്‍ മുന്നൂറ് ഇരട്ടി വര്‍ധിപ്പിച്ചത് പുണ്യം കിട്ടാനാണെന്നാണ് പറയുന്നത്. പാഠപുസ്തകം വിതരണം ചെയ്യാതെ, പരീക്ഷകള്‍ നേരാംവണ്ണം നടത്താതെ പൊതു വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനാണ് ശ്രമം.
സമീപ കാലത്തെ നിരവധി വിഷയങ്ങളില്‍ പൊലിസ് സംഘ്പരിവാറിന് ഇരകളെ വേട്ടയാടാന്‍ അനുകൂല സാഹചര്യമൊരുക്കിയപ്പോഴാണ് സഖ്യകക്ഷി പോലും മുണ്ടണ്ടുടുത്ത മോദിയെന്ന് മുഖ്യമന്ത്രിയെ വാഴ്ത്തിപ്പാടിയത്.
സംഘ്പരിവാര്‍ കൊലക്കത്തിക്കിരയായ കൊടിഞ്ഞിയിലെ ഫൈസലിനും കാസര്‍കോട്ടെ റിയാസ് മൗലവിക്കും ഒരു ആശ്വാസ വാക്കുപോലും നല്‍കിയോ. ധന സഹായത്തിന് ജില്ലാ കലക്ടര്‍ ശുപാര്‍ശ ചെയ്തിട്ടും സ്ഥലം എം.എല്‍.എ പി.കെ അബ്ദുറബ്ബ് ആവശ്യപ്പെട്ടിട്ടും ഫൈസലിന്റെ ഭാര്യക്കും പിഞ്ചോമന മക്കള്‍ക്കും ഒരു രൂപ പോലും നല്‍കിയോ. കൊടിഞ്ഞിവഴി പലതവണ പോയിട്ടും ആ വീട്ടിലൊന്ന് കയറാന്‍ മുഖ്യമന്ത്രിക്ക് എന്തേ മനസ്സുണ്ടണ്ടായില്ല.
കേരളത്തെ കൊലക്കളമാക്കാന്‍ ആര്‍.എസ്.എസും സി.പി.എമ്മും മത്സരിക്കുമ്പോള്‍ നിയമവാഴ്ച 51 വെട്ടിനാല്‍ ഊര്‍ധശ്വാസം വലിക്കുകയാണ്. സ്വതന്ത്രമായ പൊലിസ് എന്നത് കേരളത്തിന്റെ സ്വപ്‌നമാണിപ്പോള്‍.
വിഷലിപ്തവും അതിവര്‍ഗീയതയും അടങ്ങിയ ശശികലമാരുടെയും ഗോപാലകൃഷ്ണന്‍മാരുടെയും നാക്കിനു എന്‍.ഒ.സിയും ബൂസ്റ്റിങ് പാക്കേജും നല്‍കുന്ന സര്‍ക്കാര്‍ സംശയത്തിന്റെ പേരില്‍ പോലും മുസ്്‌ലിംന്യൂനപക്ഷ ദലിത് വിഭാഗങ്ങളെ വേട്ടയാടുകയാണ്. ആര്‍.എസ്.എസ് തലവന്‍ മോഹന്‍ഭാഗവത് ദേശീയ പതാകയുടെ പ്രോട്ടോകോള്‍ കാറ്റില്‍ പറത്തി കൊടിയേറ്റുമ്പോള്‍ നടപടിക്ക് മുതിര്‍ന്ന ജില്ലാ കലക്ടറെ രായ്ക്കുരാമാനം നാടുകടത്തുകയാണ്. സംഘ്പരിവാറിന്റെ തൃപ്പൂണിത്തുറ മോഡല്‍ യോഗ കേന്ദ്രങ്ങള്‍ക്ക് നേരെ കണ്ണും കാതും കൊട്ടിയടക്കുന്നവര്‍ പീസ് സ്‌കൂളുകളില്‍ മണത്തു നടക്കുകയാണ്. കമ്മ്യൂണിസ്റ്റുകാരനായ അശോകന്റെ മകള്‍ ഹാദിയ ആയി മതം മാറുമ്പോള്‍ എന്‍.ഐ.എ അന്വേഷണത്തിന്റെ മൗനാനുവാദവും വീട്ടുതടങ്കലിന്റെ പുതുമാതൃകകളും തീര്‍ക്കാന്‍ എങ്ങിനെയാണ് ഒരു ഇടതുപക്ഷ സര്‍ക്കാറിനാവുക.
രാജ്യത്തെ മുച്ചൂടും നശിപ്പിക്കുന്ന മോദി സര്‍ക്കാറിന്റെ ഏക സിവില്‍കോഡ്, പശു രാഷ്ട്രീയങ്ങള്‍ക്കെതിരേ രാജ്യത്താകെ പ്രതിഷേധം അലയടിക്കുകയാണ്. അത്തരമൊരു സമരത്തിന്റെ ഭാഗമായി പ്രകടനം നടത്തിയ സമസ്ത പണ്ഡിതരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തത് കേരളത്തില്‍ പിണറായിയുടെ പൊലിസാണ്. മോദിക്കെതിരേ മുദ്രാവ്യാക്യം വിളിച്ചു എന്നത് കുറ്റപത്രത്തില്‍ എഴുതി ചേര്‍ക്കുമ്പോള്‍ ഇന്ത്യന്‍ ഭരണഘടന ഉള്ളിടത്തോടം ഭയപ്പെടാനില്ല. പക്ഷെ, മോദി ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായി പിണറായി മാറുന്നുവെന്ന ആശങ്ക നിസാരമല്ല. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ബി.ജെ.പി നയവും മുഖ്യ ശത്രു ബി.ജെ.പിയല്ലെന്ന സി.പി.എം നിലപാടും ഫലത്തില്‍ ഒന്നു തന്നെയാണ്.
ബി.ജെ.പിയും സി.പി.എമ്മും ഡല്‍ഹി ഓഫീസുകളിലേക്ക് പരസ്പരം ജാഥ നടത്തുന്നത് ഭരണ പരാജയങ്ങള്‍ മറച്ചുപിടിക്കാനുള്ള നാടകമാണ്. പകല്‍ വെളിച്ചത്തില്‍ നാവുകൊണ്ടണ്ട് കടിച്ചു കീറുന്ന സംഘ് കമ്മ്യൂണിസ്റ്റുകള്‍ അരണ്ടണ്ട വെളിച്ചത്തില്‍ കെട്ടിപ്പുണരുകയാണ്. നിലാവുണ്ടെണ്ടന്ന് കരുതി നേരം പുലരുവോളം മോഷണം നടത്തുന്ന കാവിച്ചെങ്കൊടി വേങ്ങരയില്‍ കയ്യോടെ പിടിയിലായിരിക്കുന്നു. കേന്ദ്രസംസ്ഥാന ഭരണകൂടങ്ങളുടെ ഫൗളിനുള്ള മഞ്ഞക്കാര്‍ഡാണ് വേങ്ങരയില്‍ നിന്നുയരുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."