പണപ്പെരുപ്പമില്ലാതെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമെന്ന് ആര്.ബി.ഐ ഗവര്‍ണര്‍
മുംബൈ: രാജ്യത്ത് സാമ്പത്തിക വളര്‍ച്ചാനിരക്ക് സുപ്രധാനമെന്ന് ആര്.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. എന്നാല്‍ പണപ്പെരുപ്പമുണ്ടാകുന്ന സാഹചര്യമില്ലാതെ സാമ്പത്തികരംഗത്ത് വളര്ച്ചയുണ്ടാക്കുകയെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തിക വളര്‍ച്ചക്ക് കോട്ടം തട്ടാത്ത വിധത്തില്‍ പണപ്പെരുപ്പ നിരക്ക് പിടിച്ചുനിര്‍ത്തുകയെന്നതാണ് ആര്.ബി.ഐയുടെ ലക്ഷ്യം.
സാമ്പത്തിക വളര്‍ച്ച ഉയര്‍ത്തുന്നതിന് കുറഞ്ഞ പലിശ നിരക്കിലുള്ള നിക്ഷേപം കൂട്ടേണ്ടതായി വരും. എന്നാല്‍ പണപ്പെരുപ്പ നിരക്ക് കൂടാതിരിക്കാനാണ് പലിശനിരക്കില്‍ മാറ്റം വരുത്താതെ ആര്.ബി.ഐ നിലപാട് സ്വീകരിച്ചത്. സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച് പ്രത്യേകമായ ചില തീരുമാനങ്ങളുണ്ട്. ഇന്ത്യയെ പോലുള്ള ഒരു സമ്പദ്വ്യവസ്ഥയുള്ള രാജ്യത്ത് നിക്ഷേപം വര്‍ധിപ്പിക്കുന്നതിന് അനുയോദ്യമായ പലിശനിരക്ക് അനിവാര്യമാണെന്നും ആര്.ബി.ഐ ഗവര്‍ണര്‍ വ്യക്തമാക്കി.
സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തെ രണ്ടുപാദങ്ങളില്‍ വളര്‍ച്ച ഏഴ് ശതമാനം കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാണിജ്യമേഖലയില്‍ ഓഗസ്റ്റിനെ അപേക്ഷിച്ച് മൂന്ന് ശതമാനത്തിന്റെ വളര്‍ച്ച ഉണ്ടായിട്ടുണ്ട്. വ്യാവസായികോല്പാദനത്തില് 4.9 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."