പ്രീ ക്വാര്‍ട്ടറിലേക്ക് പറക്കാന്‍ കാനറികള്‍
കൊച്ചിയിലെ മറ്റൊരു മത്സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ ബ്രസീല്‍ ഉത്തര കൊറിയയുമായി ഏറ്റുമുട്ടും. ഉത്തര കൊറിയയില്‍ നിന്ന് കാടന്‍ കളി കാനറികള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഫൗളുകളിലൂടെ ലഭിക്കുന്ന ഫ്രീ കിക്കുകളും പെനാല്‍റ്റികളും എങ്ങനെ ഗോളുകളാക്കി മാറ്റാം. മഹാരാജാസിലെ പരിശീലനം പൂര്‍ത്തിയാക്കി മറ്റ് താരങ്ങള്‍ക്ക് വിശ്രമം നല്‍കിയ അമദ്യു കാനറികളുടെ ഗോളടി യന്ത്രങ്ങളായ പൗലീഞ്ഞോ, ലിങ്കന്‍, ബ്രെന്നര്‍ എന്നിവരെ കടുത്ത പരീക്ഷണത്തിന് തന്നെ വിധേയനാക്കി. സൂപ്പര്‍ താരം വിനിഷ്യസ് ജൂനിയറിന് പകരക്കാരനായി ഹിലിയോ ജുനിയോ കാനറി കൂട്ടത്തില്‍ എത്തിയിട്ടുണ്ട്.
നവാഗതരായ നൈജര്‍ ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് ഉത്തര കൊറിയ. ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ തകര്‍ന്നു പോയ പ്രതിരോധം. മികച്ച പ്രകടനം പുറത്തെടുക്കാനാകാതെ പോയ മുന്നേറ്റ- മധ്യനിര തലവേദനയാണ്. കിട്ടിയ അവസരങ്ങളൊന്നും മുതലാക്കാന്‍ സ്‌ട്രൈക്കര്‍മാര്‍ക്കായില്ല. പാളിച്ചകള്‍ തിരുത്തി ബ്രസീലിനെ നേരിടാനുള്ള പടയൊരുക്കത്തിലായിരുന്നു കൊറിയന്‍ കൗമാരം. പ്രതിരോധം പാളിയാല്‍ ശക്തരായ കാനറിക്കൂട്ടം കടന്നാക്രമണം നടത്തും. മുന്‍പ് ഏറ്റുമുട്ടിയ രണ്ട് കളിയിലും ബ്രസീല്‍ കരുത്ത് തെളിയിച്ചതാണ്. ഒന്‍പത് ഗോളാണ് കൊറിയക്ക് സമ്മാനിച്ചത്. രണ്ട് എണ്ണം തിരിച്ചടിച്ചു സമാധാനിക്കാനേ കൊറിയന്‍ കൗമാരത്തിന് കഴിഞ്ഞുള്ളു. നിലനില്‍പ് തേടി കൊച്ചിയുടെ പുല്‍ത്തകിടിയില്‍ ഇറങ്ങുന്ന കൊറിയ ശക്തമായ പോരാട്ടം തന്നെ കാഴ്ചവെയ്ക്കുമെന്നുറപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."