പാനമ പേപ്പര്‍ കേസ്: നവാസ് ശരീഫിന്റെ മകള്‍ക്കും മരുമകനും ജാമ്യം
ഇസ്ലാമാബാദ്: പാനമ പേപ്പര്‍ കേസില്‍ നവാസ് ശരീഫിന്റെ മകള്‍ക്കും മരുമകനും ജാമ്യം. ഇസ്ലാമാബാദിലെ അഴിമതിവിരുദ്ധ കോടതിയാണ് ഇവര്‍ ജാമ്യം അനുവദിച്ചത്. ലണ്ടനില്‍നിന്ന് തിരിച്ചെത്തിയ മകള്‍ മറിയം, മരുമകന് മുഹമ്മദ് സഫ്ദര്‍ എന്നിവര്‍ കഴിഞ്ഞദിവസം രാത്രി നാഷനല്‍ എക്കൗണ്ടബിലിറ്റി കോടതിയില്‍ ഹാജരായിരുന്നു. രണ്ടുപേരും വെവ്വേറെയായാണ് കോടതിയില്‍ ഹാജരായത്.
കോടതി നേരത്തേ ജാമ്യമില്ലാ വാറന്‍ഡ് പുറപ്പെടുവിച്ചതിനാല്‍ മുഹമ്മദ് സഫ്ദറിനെ അറസ്റ്റു ചെയ്തിരുന്നു. പിന്നീടാണ് ജാമ്യം അനുവദിച്ചത്. നേരത്തേ നടന്ന വിചാരണകളില്‍ ശരീഫും അദ്ദേഹത്തിന്റെ രണ്ടു മക്കളും ഹാജരായിരുന്നില്ല. അസുഖബാധിതയായ ശരീഫിന്റെ ഭാര്യ കുല്‍സുമിനെ സന്ദര്‍ശിക്കാനായി ഇവര്‍ ലണ്ടനിലായിരുന്നു. മുന്‍ പ്രധാനമന്ത്രിയായിരുന്നു ഇവര്‍ക്ക് പകരമായി ഹാജരായിരുന്നത്. കേസിലെ അടുത്തവാദംകേള്‍ക്കല്‍ ഒക്ടോബര്‍ 13ലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."