ജി. എസ്.ടി എതിര്‍പ്പുകളെ അതിജീവിച്ചു- ജെയ്റ്റ്‌ലി
വാഷിങ്ടണ്‍: ജി.എസ്.ടിയെ പരാജയപ്പെടുത്താന്‍ നടന്ന ശക്തമായ ശ്രമങ്ങളെയെല്ലാം അത് അതിജീവിച്ചെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. എല്ലാ എതിര്‍പ്പുകള്‍ക്കിടയിലും സംസ്ഥാന സര്‍ക്കാരുകള്‍ ദ്രുതഗതിയില്‍ പുതിയ ഭരണക്രമത്തെ സ്വീകരിച്ചു.
ന്യൂയോര്‍ക്കില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി(സി.ഐ.ഐ),യു.എസ് ഇന്ത്യാ ബിസിനസ് കൗണ്‍സില്‍ എന്നിവ സംയുക്തമായി സംഘടിപ്പിച്ച ശില്‍പശാലക്കിടെ ജി.എസ്.ടി നേരിടുന്ന വെല്ലുവിളികളെ കുറിച്ച ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പേപാല്‍ സി.ഇ.ഒ ഡാന്‍ഷ്യുല്‍മാന്‍, സി.ഐ.ഐയുടെ ചന്ദ്രജിത്ത് ബാനര്‍ജി എന്നിവരും ജെയ്റ്റ്‌ലിക്കൊപ്പമുണ്ടായിരുന്നു.
കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മൂന്ന് കൊല്ലമായി നടപ്പിലാക്കിയ വിവിധ വികസനപ്രവര്‍ത്തനങ്ങളുടെ ഫലമായി ഇന്ത്യ ഇന്ന് വ്യാപാരത്തിന് ഏറ്റവും അനുയോജ്യമായ രാജ്യമായി മാറിയെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
രാജ്യത്ത് 95 ശതമാനം നിക്ഷേപങ്ങളും, നികുതി പിരിവുകളും ഓണ്‍ലൈന്‍ വഴിയാണ് നടക്കുന്നത്. യുവജനങ്ങള്‍ക്കിടയില്‍ ഡിജിറ്റല്‍ പെയ്‌മെന്റിന് വലിയ സ്വാധീനം ലഭിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ പദ്ധതികളെല്ലാം ബാങ്ക് അക്കൗണ്ട് വഴി ബന്ധിപ്പിച്ച് കഴിഞ്ഞു. ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് വിവിധ ഇന്‍ഷൂറന്‍സ് പദ്ധതികളും സര്‍ക്കാര്‍ അനുവദിച്ച് നല്‍കുന്നതായി ജെയ്റ്റ്‌ലി പറഞ്ഞു.
വലിയ തീരുമാനങ്ങള്‍ എടുക്കാനും അവ നടപ്പാക്കാനും ഇന്ത്യ ഇന്ന് സജ്ജമായി കഴിഞ്ഞുവെന്നും ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.
250 ദേശീയപാതകളുടെ പണി പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ തുറമുഖങ്ങള്‍ വലിയ തോതിലാണ് വികസിച്ച് വരുന്നതെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.
യു.എസിലെ നിക്ഷേപകരുമായും അദ്ദേഹം കൂട്ിക്കാഴ്ച നടത്തി. ഇന്ന് കൊളംബിയ സര്‍വ്വകലാശാല വിദ്യാര്‍ഥികളുമായി സംവദിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."