ഇതരസംസ്ഥാന തൊഴിലാളികള്‍ ആക്രമിക്കപ്പെടുന്നുവെന്ന വ്യാജപ്രചരണം: ആശങ്ക വേണ്ടെന്ന് ഡി.ജി.പി
തിരുവനന്തപുരം: ഇതരസംസ്ഥാന തൊഴിലാളികള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ ആക്രമിക്കപ്പെടുന്നുവെന്ന് സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചാരണമുണ്ടായതിനെ തുടര്‍ന്ന് തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്നാണ് ഡി.ജിപിയുടെ പ്രതികരണം. കേരളം സുരക്ഷിതമെന്നും തെറ്റായ പ്രചാരങ്ങളില്‍ വീണുപോകരുതെന്നും ഡി.ജി.പി പറഞ്ഞു.
കോഴിക്കോട് മര്‍ദനമേറ്റ ഹോട്ടല്‍ തൊഴിലാളിയെന്ന പേരില്‍ ഒട്ടേറെ ഫോട്ടോകളും ശബ്ദ സന്ദേശങ്ങളും ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ക്കിടയില്‍ വ്യാപകമായതിനെ തുടര്‍ന്നു ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് ഭാരവാഹികള്‍ ടൗണ്‍പൊലിസില്‍ പരാതി നല്‍കിയിരുന്നു.
കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും ഇവിടെ നിലനില്‍ക്കുന്ന സൗഹൃദാന്തരീക്ഷം തകര്‍ക്കാനും ഉത്തരേന്ത്യ കേന്ദ്രീകരിച്ച് ബോധപൂര്‍വം പ്രചാരണം നടക്കുന്നുണ്ടെന്നും ഇതിനെതിരേ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രിയുടെ ഓഫിസും ഇന്നലെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."