സ്വാലിഹ് ബത്തേരിയുടെ പ്രഥമ ബഹ്റൈന്‍ പ്രഭാഷണം 19,20 തിയ്യതികളില്‍
മനാമ: മതപ്രഭാഷണ വേദികളില്‍ വിസ്മയമായി മാറിയ സ്വാലിഹ് ബത്തേരി ഒക്ടോബര്‍ 19ന് ബഹ്റൈനിലെത്തുന്നു. കേരളത്തിലുടനീളം മത പ്രഭാഷണ വേദികളിലെ വിസ്മയമായി മുന്നേറുന്ന സ്വലിഹ് ആദ്യമായാണ് ബഹ്റൈനിലെത്തുന്നത്.
സമസ്ത ബഹ്റൈന്‍ ഹമദ് ടൗണ്‍ ഏരിയയുടെ പന്ത്രണ്ടാം സ്വലാത്ത് വാര്‍ഷികത്തോടനുബന്ധിച്ചാണ് സ്വാലിഹിന്റെ പ്രഭാഷണം ഒരുക്കിയിരിക്കുന്നത്. ഇതിനായി ഈ മാസം 19ന് സ്വാലിഹ് ബഹ്റൈനിലെത്തും. ആദ്യ ദിനം ഹമദ് ടൗണ്‍ ഫാത്തിമാ ഓഡിറ്റോറിയത്തിലും രണ്ടാം ദിനം മനാമ സമസ്ത കേന്ദ്ര മദ്റസാ ഓഡിറ്റോറിയത്തിലുമാണ് പ്രഭാഷണം.
പരിപാടിയുടെ വിജയത്തിനായി സമസ്ത ബഹ്റൈന്‍ കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ സയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങള്‍, എസ്.എം അബ്ദുല്‍ വാഹിദ്, വി.കെ കുഞ്ഞുമുഹമ്മദ് ഹാജി എന്നിവര്‍ മുഖ്യരക്ഷാധികാരികളായി, സ്വാദിഖ് മൗലവി ഹമദ് ടൗണ്‍ (ചെയര്മാന്), എസ്.കെ നൗഷാദ് (കണ്‍വീനര്‍), നിസാര്‍ കാക്കുനി (ട്രഷറര്‍) എന്നിവരുള്‍പ്പെട്ട വിപുലമായ സ്വാഗതസംഘം രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. പരിപാടി ശ്രവിക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് +97333539691 ല്‍ ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."