ദോഹ മെട്രോ സ്റ്റേഷന്‍ പണി പൂര്‍ത്തിയാവുന്നു
ദോഹ: ദ്രുതഗതിയില്‍ നിര്‍മാണം പുരോഗമിക്കുന്ന ദോഹ മെട്രോയുടെ സ്‌റ്റേഷന്‍ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കുന്നു. പൊതുജനങ്ങള്‍ക്ക് കാണുന്നതിനായി ഈ മാസം ഒരു സ്റ്റേഷന്‍ തുറന്നുനല്‍കുമെന്ന് ഗതാഗത കമ്യൂണിക്കേഷന്‍സ് മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അല്‍സുലൈത്തി പറഞ്ഞു.
സ്റ്റേഷന്‍ തുറന്നുനല്‍കുന്നതിനോടനുബന്ധിച്ച് ഒരു മെട്രോ ട്രെയിനും കാണുന്നതിന് സൗകര്യമേര്‍പ്പെടുത്തും. ഖത്തറിന്റെ ഗതാഗത മേഖലയിലെ സ്വപ്‌ന പദ്ധതികളിലൊന്നായ ദോഹ മെട്രോയുടെ നിര്‍മാണ പുരോഗതിയും സ്‌റ്റേഷന്‍ നിര്‍മാണവും ഉള്‍പ്പടെ അടുത്തറിയാന്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന അവസരമാണിത്. ഖത്തര്‍ ഫൗണ്ടേഷന്‍ ഫോര്‍ സോഷ്യല്‍ വര്‍ക്കും(ക്യുഎഫ്എസ്ഡബ്ല്യു) ഗതാഗത കമ്യൂണിക്കേഷന്‍ മന്ത്രാലയവും(എംഒടിസി) തമ്മില്‍ ധാരണാപത്രം ഒപ്പുവയ്ക്കുന്ന ചടങ്ങില്‍ പങ്കെടുക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
രണ്ടാം ബാച്ച് ദോഹ മെട്രോ ട്രെയിനുകളും ഖത്തറിലെത്തിയതായി മന്ത്രി അറിയിച്ചു. മൂന്നാം ബാച്ച് ട്രെയിനുകള്‍ ഉടനെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികള്‍ക്ക് രാജ്യത്തെ പൊതുഗതാഗതസംവിധാനം പരിചയപ്പെടുത്തുന്നതിനും സമൂഹങ്ങള്‍ക്കിടയില്‍ അവയുടെ പ്രാധാന്യം വ്യക്തമാക്കുന്നതിനുമായി പ്രത്യേക സെന്റര്‍ തുറക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓഗസറ്റിലായിരുന്നു ദോഹ മെട്രോയുടെ ആദ്യ ബാച്ച് ട്രെയിനുകള്‍ ഖത്തറിലെത്തിച്ചത്. നിശ്ചയിച്ചതിനും രണ്ടുമാസം മുന്‍പുതന്നെ ആദ്യ ബാച്ച് ട്രെയിനുകള്‍ ദോഹയിലെത്തിയിരുന്നു. ആദ്യ ബാച്ചില്‍ നാലെണ്ണമാണുണ്ടായിരുന്നത്.
തുറമുഖത്ത്്് നിന്ന്്് അല്‍ വഖ്്്‌റയിലേക്ക്്് ട്രെയിനുകള്‍ മാറ്റിയിട്ടുണ്ട്. അല്‍ വഖ്്്‌റ ഡിപ്പോയില്‍ നിന്നാകും ട്രെയിനുകളുടെ ബോഗികള്‍ ഘടിപ്പിക്ക്്്് യാത്രക്ക്്് സജ്ജമാക്കുക. രാജ്യത്തെ കാലാവസ്ഥക്ക്്് അനുയോജ്യമായ തരത്തില്‍ ഉയര്‍ന്ന സുരക്ഷാ പരിശോധനകളും പൂര്‍ത്തിയാക്കിയ ശേഷമേ ട്രെയിനുകള്‍ ഓടിത്തുടങ്ങുകയുള്ളു. ഈ വര്‍ഷം അവസാനത്തോടെ ആദ്യ പരിശോധനാ ഓട്ടം നടത്തുമെന്നാണ് നേരത്തെ ഖത്തര്‍ റെയില്‍ പ്രഖ്യാപിച്ചത്.
62 ശതമാനത്തോളം ദോഹ മെട്രോയുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. പത്ത്്്് മെട്രോ സിവില്‍ പാക്കേജുകളുടെ നിര്‍മാണമാണവും 37 സ്റ്റേഷനുകളുടെ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ആര്‍ക്കിടെക്ച്വറല്‍ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. പ്രാദേശിക കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന തരത്തില്‍ ഇസ്ലാമിക വാസ്തുശില്‍പ രീതി സംയോജിപ്പിച്ചാണ് ദോഹ മെട്രോയുടെ സ്റ്റേഷന്‍ നിര്‍മാണ പദ്ധതി പുരോഗമിക്കുന്നത്. കുതിരയില്‍ നിന്നും ഉരുവില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇവ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ഖത്തര്‍ കലാകാരന്‍മാര്‍ തയ്യാറാക്കിയ ചിത്രങ്ങള്‍ മാത്രമേ പദ്ധതിയില്‍ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് അമീര്‍ നേരത്തെതന്നെ നിര്‍ദേശം നല്‍കിയിരുന്നു. ദോഹ മെട്രോയുടെ സ്‌റ്റേഷനുകളുടെ ഡിസൈന്‍ പരമ്പരാഗത ഖത്തരി മാതൃകയിലാണ് പൂര്‍ത്തിയാക്കുന്നത്. രൂപകല്‍പ്പനയില്‍ ഖത്തരി സാംസ്‌കാരിക പാരമ്പര്യത്തിനാണ്് പ്രാധാന്യം നല്‍കുന്നത്. പരമ്പരാഗത ഡിസൈനില്‍ ആധുനികത സമന്വയിപ്പിക്കുന്നതായിരിക്കും മെട്രോസ്‌റ്റേഷനുകള്‍. ചരിത്രപരമായ ഇസ്്‌ലാമിക വാസ്തുശില്‍പ്പ മാതൃക ആധുനിക രീതിയില്‍ പ്രതിഫലിപ്പിക്കുന്ന വോള്‍ട്ടഡ് സ്‌പേസസ് എന്ന മെട്രോ സ്‌റ്റേഷന്‍ ഡിസൈന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നിര്‍ദേശ പ്രകാരമാണ് തിരഞ്ഞെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."