വ്യാജ ദുരന്ത മുന്നറിയിപ്പ്: ദുരന്ത നിവാരണ അതോറിറ്റി നടപടി തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് കുറച്ചു ദിവസങ്ങളായി പ്രചരിക്കുന്ന വ്യാജ ദുരന്ത മുന്നറിയിപ്പിനെതിരേ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നടപടി തുടങ്ങി. കേരളത്തില്‍ ഭൂകമ്പവും കൊടുങ്കാറ്റുമുണ്ടാകുമെന്നാണ് സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിച്ചത്.
സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സി.ഇ.ഒ കൂടിയായ ചീഫ് സെക്രട്ടറി ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി.
ശാസ്ത്രീയ അടിത്തറ ഇല്ലാത്ത മുന്നറിയിപ്പുകള്‍ പുറപ്പെടുവിക്കുന്നതും പ്രചരിപ്പിക്കുന്നതും ദുരന്ത നിവാരണ നിയമപ്രകാരം അംഗീകൃത സ്ഥാപനങ്ങളുടെതല്ലാത്ത പ്രവചനങ്ങളും ദുരന്ത സാധ്യതാ വിശകലനങ്ങളും പ്രചരിപ്പിക്കുന്നതും ദുരന്ത നിവാരണ നിയമത്തിന്റെ സെക്ഷന്‍ 54 പ്രകാരം ഒരു വര്‍ഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
വ്യാജ ദുരന്ത മുന്നറിയിപ്പുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ 9446579222 എന്ന നമ്പറില്‍ വാട്‌സ്ആപ്പ് സന്ദേശമായോ, എസ്.എം.എസ് ആയോ നല്‍കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."