വ്യാജ പാല്‍ തടയാന്‍ നടപടി സ്വീകരിച്ചു: മന്ത്രി രാജു
തിരുവനന്തപുരം: ഗുണനിലവാരമില്ലാത്തതും മായം കലര്‍ന്നതുമായ പാല്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് വരുന്നത് തടയാന്‍ ചെക്ക് പോസ്റ്റുകളില്‍ ലാബ് സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.രാജു വകുപ്പുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയെ അറിയിച്ചു. പാലക്കാട് ജില്ലയിലെ മീനാക്ഷിപുരത്ത് ലാബ് സ്ഥാപിച്ചിട്ടുണ്ട്. ഈ വര്‍ഷം മൂന്ന് ലാബ് കൂടി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.
വന്യമൃഗങ്ങളുടെ ശല്യം തടയുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ആനകളെ പ്രതിരോധിക്കുന്ന കിടങ്ങ് 20 കിലോമീറ്ററില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. രണ്ടു കിലോ മീറ്റര്‍ പൂര്‍ത്തിയായി.
കന്നുകുട്ടി പരിപാലനത്തിന് ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്‌സിഡി നല്‍കുന്ന ഗോവര്‍ധിനി പദ്ധതി പ്രകാരം ഈ വര്‍ഷം 14,448 കന്നുകുട്ടികളെ ദത്തെടുക്കാനായിരുന്നു ലക്ഷ്യം. അതില്‍ 12,695 കന്നുകുട്ടികളെ ദത്തെടുത്തു. പാല്‍ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന് ഒരു ലക്ഷം കന്നുകുട്ടികളെ ഈ പദ്ധതിയില്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."