ഹിമാചല്‍ തെരഞ്ഞെടുപ്പ്: സി.പി.എം 14 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശ് നിയസഭാ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തേക്ക് 14 സ്ഥാനാര്‍ഥികളെ സി.പി.എം പ്രഖ്യാപിച്ചു.
സിംല മുനിസിപ്പല്‍ കോര്പ്പറേഷന് മുന്‍ മേയര്‍ സഞ്ജയ് ചൗഹാന്, മുന്‍ എം.എല്‍.എ രാകേഷ് സിന്‍ഹ തുടങ്ങിയരുള്പ്പെടുന്ന സ്ഥാനാര്‍ഥി പട്ടികയാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്.
കുല്‍ദീപ് സിങ് തന്‍വാര്‍ (കുസുംതി), വിവേക് കശ്യപ് (രാംപൂര്‍), ലോകേന്ദ്ര കുമാര്‍ (ആനി), വിശ്വനാഥ് ശര്‍മ (നഹാന്), മുനീഷ് ശര്‍മ (സര്ക്കാഘഡ്), ഭൂപേന്ദ്രസിങ് (ധരംപൂര്‍), കുണാല്‍ ഭരദ്വാജ് (ജോഗീന്ദര്‍ നഗര്‍), അജയ് ഭാട്ടി (സൊളാന്) തുടങ്ങിയവരാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റുള്ളവര്‍.
സംസ്ഥാനത്ത് മൂന്നാംബദലിനു ശ്രമിക്കുന്ന സി.പി.എം, കോണ്‍ഗ്രസിനും ബി.ജെ.പിക്കും എതിരേ ഒരുപോലെ പ്രചാരണംനടത്തിയുള്ള രീതിയാണ് തെരഞ്ഞെടുപ്പില്‍ സ്വീകരിക്കുന്നത്. നിലവിലെ മുഖ്യമന്ത്രി വീരഭദ്ര സിങ് തന്നെയാണ് കോണ്‍ഗ്രസിനെ ഇത്തവണയും നയിക്കുന്നത്. 83 കാരനായ വീരഭദ്രസിങ് ഇതിനകം ആറുതവണ മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പൂര്‍ത്തിയായിട്ടില്ല.
അതേസമയം, ബി.ജെ.പിയെ ആരുനയിക്കുമെന്നത് സംബന്ധിച്ച് ബി.ജെ.പി ക്യാംപില്‍ തര്‍ക്കം തുടരുന്നത് പാര്‍ട്ടിയുടെ പ്രചാരണപരിപാടികളെയും ബാധിച്ചിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമല്‍, കേന്ദ്രമന്ത്രി ജെ.പി നദ്ദ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരുന്നത്. ഈ രണ്ടുപേര്‍ക്കു വേണ്ടിയും ശക്തമായ ചരടുവലി നടക്കുന്നതിനാലാണ് തീരുമാനം നീളുന്നത്.
സംസ്ഥാനത്ത് ഡിസംബറിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. 2012ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 68 അംഗ സീറ്റില്‍ 36 സീറ്റുകള്‍ നേടി കോണ്‍ഗ്രസാണ് അധികാരത്തിലേറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."