HOME
DETAILS
MAL
താഷ്‌കന്റ് ഓപണ്‍: യൂകി ഭാംബ്രി രണ്ടാം റൗണ്ടില്‍
backup
October 10 2017 | 18:10 PM
താഷ്‌കന്റ്: എ.ടി.പി താഷ്‌കന്റ് ഓപണില്‍ ഇന്ത്യയുടെ യൂകി ഭാംബ്രി രണ്ടാം റൗണ്ടില്‍ കടന്നു. ഡബിള്‍സില്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറാനും താരത്തിന് സാധിച്ചു. ഭാംബ്രി കസാക്കിസ്ഥാന്‍ താരം അലക്‌സാന്‍ഡര്‍ നെദോവെസ്യോവിനെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 3-0. സിംഗിള്‍സില്‍ ആസ്‌ത്രേലിയയുടെ മാര്‍ക് പോള്‍മാന്‍സാണ് ഭാംബ്രിക്ക് അടുത്ത റൗണ്ടില്‍ എതിരാളി.
ഡബിള്‍സിലെ ആദ്യ റൗണ്ട് പോരാട്ടത്തില്‍ ഭാംബ്രി-ദിവ്ജി ശരണ്‍ സഖ്യം അര്‍ജന്റൈന്‍ ജോഡി ഗല്ലെര്‍മോ ഡ്യൂറന്‍-ആന്ദ്രേസ് മോള്‍ട്ടെനി സഖ്യത്തെയാണ് വീഴ്ത്തിയത്. സ്‌കോര്‍ 6-4, 6-2. മൊണാക്കോ-ഉക്രൈന്‍ ജോഡിയായ ഡെനിസ് മോള്‍ചാനോവ്-റോമേന്‍ അര്‍നിയോഡോ സഖ്യമാണ് അടുത്ത റൗണ്ടില്‍ എതിരാളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."