കാലിഫോര്‍ണിയയില്‍ കാട്ടുതീ; 11 മരണം
കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയിലുണ്ടായ കാട്ടുതീയില്‍ 11 പേര്‍ മരിച്ചു. നൂറിലേറെപേര്‍ പൊള്ളലേറ്റു ചികിത്സയിലാണ്. വിവിധ ഭാഗങ്ങളിലായി 1,500ലേറെ കെട്ടിടങ്ങള്‍ തീപിടിത്തത്തില്‍ തകര്‍ന്നു. ദുരന്തത്തെ തുടര്‍ന്ന് ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
ശക്തമായ കാറ്റ് കാരണം കാട്ടുതീ ജനവാസ മേഖലയിലേക്കും പടര്‍ന്നുപിടിക്കുകയായിരുന്നു. നാപ്പ, സനോമ, യൂബ കൗണ്ടികളിലാണ് തീ പടര്‍ന്നുപിടിച്ചത്. ഇതോടെ ഈ മേഖലകളില്‍നിന്ന് ഇരുപതിനായിരത്തിലേറെ പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. രാത്രി വൈകിയും തീ നിയന്ത്രണവിധേയമായിട്ടില്ല. വൈന്‍ ഉല്‍പാദനത്തിനു പേരുകേട്ട കാലിഫോര്‍ണിയയിലെ 'വൈന്‍ കണ്‍ട്രി'യാണ് കത്തിയമരുന്നത്.
ആയിരത്തിലേറെ വീടുകള്‍ തകര്‍ന്നതായും ഒട്ടേറെപേരെ മാറ്റിപ്പാര്‍പ്പിച്ചതായും കാലിഫോര്‍ണിയ ഗവര്‍ണര്‍ ജെറി ബ്രൗണ്‍ അറിയിച്ചു.
മരിച്ചവരില്‍ ഏട്ടുപേര്‍ സനോമ കൗണ്ടിക്കാരും രണ്ടുപേര്‍ നാപ കൗണ്ടി സ്വദേശികളും ഒരാള്‍ മെന്‍ഡോസിനോക്കാരനുമാണ്. സംഭവത്തെ തുടര്‍ന്നു സോനോമോ, നാപ്പ, മെന്‍ഡോസിനോ അടക്കം എട്ടു കൗണ്ടികളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ദുരന്തത്തില്‍ 73,000 ഏക്കര്‍ സ്ഥലം കത്തിനശിച്ചിട്ടുണ്ട്. ഏക്കര്‍കണക്കിനു മുന്തിരിത്തോട്ടങ്ങളും അഗ്നിക്കിരയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."