HOME
DETAILS

ആമസോണിനെ കബളിപ്പിച്ച് 50 ലക്ഷം തട്ടിയ യുവാവ് പിടിയില്‍

  
backup
October 11 2017 | 07:10 AM

national11-10-17-dupes-e-tailer

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വ്യാപാരരംഗത്തെ വമ്പനായ ആമസോണിനെ ആമസോണിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത 21 കാരന്‍ പിടിയില്‍. ന്യൂഡല്‍ഹി സ്വദേശിയായ ശിവ് ശര്‍മയാണ് പിടിയിലായത്. ആമസോണ്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

ആമസോണില്‍നിന്ന് വില കൂടിയ ഫോണുകള്‍ ഓര്‍ഡര്‍ ചെയ്ത് കൈപ്പറ്റിയ ശേഷം സാധനം ലഭിച്ചില്ലെന്നും പണം തിരികെ നല്‍കണമെന്നും ആവശ്യപ്പെടുകയാണ് ശിവ് ശര്‍മ ചെയ്തിരുന്നത്. കാലിപ്പെട്ടി മാത്രമാണ് തനിക്ക് ലഭിച്ചതെന്ന് കാണിച്ചാണ് ഇയാള്‍ പണം തിരികെ വാങ്ങിയിരുന്നത്. ഈ വര്‍ഷം ഏപ്രില്‍ മേയ് മാസത്തിനിടെ 50 ലക്ഷത്തോളം രൂപയാണ് ഇത്തരത്തില്‍ ശിവ് കൈക്കലാക്കിയത്. വാങ്ങുന്ന ഫോണുകള്‍ നല്ല വിലക്ക് വില്‍ക്കുകയും ചെയ്തിരുന്നു.

മാര്‍ച്ച് മാസത്തിലാണ് ശിവ് ഫോണ്‍ വാങ്ങി പറ്റിക്കുന്ന രീതി ആദ്യമായി പരീക്ഷിച്ചത്. ഇതിന്റെ ഭാഗമായി രണ്ട് മൊബൈലുകള്‍ ഓര്‍ഡര്‍ ചെയ്യുകയും കിട്ടിയില്ലെന്ന് കാണിച്ച് പരാതി നല്‍കുകയും ചെയ്തു. പണം തിരികെ ലഭിച്ചതോടെ ശിവ് ശര്‍മ തട്ടിപ്പ് ഊര്‍ജിതമാക്കുകയായിരുന്നു.

തുടര്‍ന്നുള്ള രണ്ടുമാസങ്ങളില്‍ വില കൂടിയ ആപ്പിള്‍, സാംസങ്, വണ്‍ പ്ലസ് മൊബൈലുകള്‍ ഇയാള്‍ ഓര്‍ഡര്‍ ചെയ്യാന്‍ തുടങ്ങി. ഫോണുകള്‍ കൈപ്പറ്റുകയും മറ്റ് ഓണ്‍ലൈന്‍ മാര്‍ക്കറ്റ് സൈറ്റുകളായ ഒ എല്‍ എക്‌സ്, ഡല്‍ഹിയിലെ ഗഫര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ വില്‍ക്കുകയും ചെയ്തു. മൊബൈല്‍ ഓര്‍ഡര്‍ ചെയ്യാന്‍ വിവിധ വ്യാജപേരുകളാണ് ശിവ് ഉപയോഗിച്ചത്. തെറ്റായ വിലാസമാണ് നല്‍കുക.

ഓര്‍ഡര്‍ ചെയ്യാനും ഫോണ്‍ വിതരണം ചെയ്യാന്‍ വരുന്നയാളെ വിളിക്കാനുമായി 141 ല്‍ അധികം വ്യാജ സിമ്മുകളാണ് ശിവ് ഉപയോഗിച്ചിരുന്നത്. ഇയാള്‍ക്ക് സിമ്മുകള്‍ നല്‍കിയ സച്ചിന്‍ ജെയിന്‍ എന്ന മൊബൈല്‍ കടയുടമയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

19 മൊബൈല്‍ ഫോണുകളും 12 ലക്ഷം രൂപയും 40 ബാങ്ക് പാസ് ബുക്കുകളും ചെക്കുകളും ശിവിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.

വടക്കന്‍ ഡെല്‍ഹിയിലെ ത്രിനഗര്‍ സ്വദേശിയായ ശിവ് ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദധാരിയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago