HOME
DETAILS
MAL
ജെയ് ഷാക്കെതിരായ അഴിമതിയാരോപണം ബി.ജെ.പിയുടെ ധാര്‍മ്മിക അടിത്തറ തകര്‍ത്തു- വിമര്‍ശനവുമായി വീണ്ടും യശ്വന്ത് സിന്‍ഹ
backup
October 11 2017 | 08:10 AM
ന്യൂഡല്‍ഹി: അമിത് ഷായുടെ മകന്റെ അഴിമതി വാര്‍ത്ത പാര്‍ട്ടിയുടെ ധാര്‍മ്മിക അടിത്തറ തകര്‍ത്തെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍മന്ത്രിയുമായ യശ്വന്ത് സിന്‍ഹ.
സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ കെട്ടടങ്ങും മുമ്പാണ് യശ്വന്ത് സിന്‍ഹ പാര്‍ട്ടിക്കെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ ജെയ് ഷായെ പ്രതിരോധിച്ചു രംഗത്ത് വന്നത് തെറ്റായിപ്പോയി എന്നു പറഞ്ഞ സിന്‍ഹ അമിത് ഷായുടെ മകന് വേണ്ടി ഗവണ്മെന്റ് അഭിഭാഷകനായ തുഷാര്‍ മേഹ്ത കോടതിയില്‍ ഹാജാരാകാന്‍ എടുത്ത തീരുമാനത്തെയും വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."