HOME
DETAILS
MAL
ആസ്ത്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ബസിനു നേരെ ഗുവാഹത്തിയില്‍ കല്ലേറ്
backup
October 11 2017 | 12:10 PM
ഗുവാഹത്തി: ആസ്ത്രേലിയന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിനു നേരെ കല്ലേറ്. രണ്ടാം ട്വന്റി 20 ക്കു ശേഷം ഹോട്ടലിലേക്കു മടങ്ങവേ ഗുവാഹത്തില്‍ വച്ചാണ് ആക്രമണമുണ്ടായത്. ബാറ്റ്സ്മാന് ആരോണ്‍ ഫിഞ്ചാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
രണ്ടു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് ആസ്ത്രേലിയന്‍ ടീമിനെതിരെ കല്ലേറുണ്ടാവുന്നത്. നേരത്തെ സെപ്തംബറില്‍ ബംഗ്ലാദേശില്‍ ടീമിന്റെ ബസിനു നേരെ കല്ലേറുണ്ടായിരുന്നു.
കല്ലേറില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. ബസിന്റെ വശത്തെ ചില്ല് തകര്‍ന്നിട്ടുണ്ട്. ക്രിക്കറ്റ് ബോളിന്റെ അത്രയും വലുപ്പമുള്ള കല്ലാണ് എറിഞ്ഞതെന്ന് ആസ്ത്രേലിയന്‍ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.
ഹൈദരാബാദില്‍ വെള്ളിയാഴ്ചാണ് ടി20 ഫൈനല്‍ മത്സരം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."