'തെറ്റുകള്‍ തിരുത്താന്‍ കോണ്‍ഗ്രസ് വരും'; ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിയുടെ യാത്ര തുടരുന്നു
സൂറത്ത്: തെരഞ്ഞെടുപ്പിനെ നേരിടുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തുന്ന ഗുജറാത്ത് യാത്ര മൂന്നാം ദിനം പിന്നിട്ടു. നിലവിലെ ബി.ജെ.പി സര്‍ക്കാരിന്റെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും അമിത്ഷായ്ക്കെതിരെയും രൂക്ഷ വിമര്‍ശനം ചൊരിഞ്ഞുമാണ് രാഹുലിന്റെ യാത്ര തുടരുന്നത്.
''തെറ്റുകള്‍ തിരുത്താന്‍ കോണ്‍ഗ്രസ് ഗുജറാത്തിലേക്കു വരികയാണ്. നിങ്ങളുടെ രക്ഷിതാക്കളുടെ ബഹുമാനം ഞങ്ങള്‍ തിരിച്ചുകൊണ്ടുവരും''- വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ ആവശ്യമായ ഫണ്ട് വിനിയോഗിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി രാഹുല്‍ പറഞ്ഞു.
രണ്ടാം ദിനമായ ഇന്നലെ അമിത്ഷായുടെ മകന് ജയ്ഷായുടെ അതിശീഘ്ര ബിസിനസ് വളര്‍ച്ചയെ രാഹുല്‍ ഗാന്ധി ശക്തമായി ചോദ്യം ചെയ്തിരുന്നു. ആദ്യം അവര്‍ 'ബേഠി ബച്ചാവോ' പദ്ധതി തുടങ്ങിയെങ്കിലും ഇന്നത് 'അമിത് ഷാ കാ ബേഠേ കോ ബച്ചാവോ' ആയി മാറിയെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."