HOME
DETAILS
MAL
വായുമലിനീകരണം: ശവദാഹം നടത്തുന്നത് നിരോധിക്കുമോയെന്ന് ത്രിപുര ഗവര്‍ണര്‍
backup
October 12 2017 | 02:10 AM
അഗര്‍ത്തല: വായുമലിനീകരണം തടയുന്നതിനായി ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തിയ സുപ്രിം കോടതി വിധിക്കെതിരേ ത്രിപുര ഗവര്‍ണര്‍ തഥാഗതാ റോയ്. ഡല്‍ഹിയില്‍ വായു മലിനീകരണം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ശവദാഹവും അവര്‍ നിരോധിക്കുമോയെന്നാണ് അദ്ദേഹം വിധിക്കെതിരേ ട്വിറ്ററില്‍ കുറിച്ചത്.
വിധിയ്ക്കു പിന്നില്‍ മതാടിസ്ഥാനത്തിലുള്ള ഗൂഢാലോചനയുണ്ടെന്നും ഗവര്‍ണര്‍ പറയുന്നു. ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന ഉത്തരവ് വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയിട്ടുള്ളത്.
ഇത്തരത്തില്‍ പറഞ്ഞത് തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തം മറന്നുകൊണ്ടല്ലെന്നും ഇത് തന്റെ അഭിപ്രായം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ദീപാവലിയുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിന് അടുത്തമാസം ഒന്നുവരെ സുപ്രിം കോടതി നിരോധനം ഏര്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."