HOME
DETAILS
MAL
പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗത്തിന്റെ പരിധിയില്‍ വരും: സുപ്രിം കോടതി
backup
October 12 2017 | 02:10 AM
ന്യൂഡല്‍ഹി: 18 വയസിന് താഴെ പ്രായമുള്ള ഭാര്യയുമായി ലൈംഗികബന്ധം പുലര്‍ത്തുന്നത് ബലാത്സംഗത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രിം കോടതി.
ഇന്ത്യയിലെ സ്ത്രീകളുടെ വിവാഹപ്രായം നിലവില്‍ 18 വയസാണ്. ഭാര്യയാണെങ്കില്‍ പോലും പ്രായപൂര്‍ത്തിയായിട്ടില്ലെങ്കില്‍ ലൈംഗിക ബന്ധം ബലാത്സംഗക്കുറ്റമായി പരിഗണിക്കുമെന്ന് ജസ്റ്റിസുമാരായ മദന്‍ ബി. ലോകൂറും ദീപക് ഗുപ്തയും അടങ്ങിയ രണ്ടംഗ ബഞ്ച് വ്യക്തമാക്കി. വിധി വന്നതോടെ നേരത്തെയുള്ള ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വ്യവസ്ഥ അസാധുവായി. സര്‍ക്കാരിതര സംഘടനയായ ഇന്‍ഡിപെന്‍ഡന്റ് തോട്ട് നല്കിയ ഹരജി പരിഗണിച്ചാണ് സുപ്രിം കോടതിയുടെ ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."