HOME
DETAILS

കാറ്റലോണിയ: ഭരണം നേരിട്ടേറ്റെടുക്കാന്‍ സ്‌പെയിന്‍

  
backup
October 12 2017 | 02:10 AM

%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b2%e0%b5%8b%e0%b4%a3%e0%b4%bf%e0%b4%af-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%a8%e0%b5%87%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f

മാഡ്രിഡ്: സ്‌പെയിനില്‍നിന്നു സ്വാതന്ത്ര്യം പ്രഖ്യാപിക്കാനൊരുങ്ങുന്ന കാറ്റലോണിയയ്ക്കുമേല്‍ സമ്മര്‍ദം ശക്തമാക്കി സ്‌പെയിന്‍. കാറ്റലോണിയയിലെ പ്രാദേശിക ഭരണകൂടത്തെ പിരിച്ചുവിട്ട് നിയന്ത്രണം നേരിട്ട് ഏറ്റെടുക്കാനാണ് പുതിയ പദ്ധതി. സ്‌പെയിന്‍ പ്രധാനമന്ത്രി മരിനോ റോജോയ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നോ ഇല്ലയോയെന്ന കാര്യം അറിയിക്കാന്‍ കാറ്റലോണിയന്‍ നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സ്‌പെയിന്‍ പ്രധാനമന്ത്രി പറഞ്ഞു. അഞ്ചു ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമറിയിക്കണമെന്നാണ് നിര്‍ദേശം. സ്‌പെയിനിന്റെ ഭരണഘടന പ്രകാരം ആര്‍ട്ടിക്കിള്‍ 155 നടപ്പാക്കുകവഴി പ്രാദേശിക സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് വിലയിരുത്തല്‍.
സ്വാതന്ത്ര്യം പ്രഖ്യാപിച്ചുള്ള ഉത്തരവില്‍ കാറ്റലോണിയ നേതാവ് കാള്‍സ് പുജിഡിമണ്ട് കഴിഞ്ഞ ദിവസം ഒപ്പുവച്ചിട്ടുണ്ടെങ്കിലും തീരുമാനം പ്രഖ്യാപിക്കുന്നതു നീട്ടിവച്ചിരിക്കുകയാണ്. വിഷയത്തില്‍ സ്‌പെയിനുമായി ചര്‍ച്ചയ്ക്കു തയാറെന്ന സൂചന നല്‍കാനാണ് പ്രഖ്യാപനം നീട്ടിവച്ചതെന്നാണ് നിഗമനം. അത്തരത്തില്‍ തന്നെയാണ് കാറ്റലോണിയ നേതാക്കള്‍ പ്രതികരിച്ചതും.
വിവിധ ഭാഗങ്ങളില്‍നിന്നുള്ള സമ്മര്‍ദമാണ് ഇതിനു കാരണം. സാമ്പത്തിക ഉപരോധം, യൂറോപ്യന്‍ യൂനിയനില്‍നിന്നുള്ള പുറത്താക്കല്‍ തുടങ്ങി സ്വാതന്ത്ര്യം പ്രഖ്യാപിച്ചാല്‍ നിരവധി ഭീഷണികളാണ് കാറ്റലോണിയ നേരിടുന്നത്. കാറ്റലന്‍ ഭരണകൂടം മനപ്പൂര്‍വം സംശയങ്ങളുണ്ടാക്കുകയാണെന്നും സ്‌പെയിന്‍ പ്രധാനമന്ത്രി വ്യക്തമാക്കുന്നു. സ്‌പെയിന്‍ സര്‍ക്കാരിന്റെ അടുത്ത നീക്കങ്ങള്‍ വിലയിരുത്തുന്നതിനായി വിളിച്ചുചേര്‍ത്ത അടിയന്തര മന്ത്രിസഭാ യോഗത്തിനുശേഷം സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

ചര്‍ച്ചയ്ക്കു തയാറായി സ്‌പെയിന്‍

മാഡ്രിഡ്: സ്വാതന്ത്ര്യ പ്രഖ്യാപനം കാറ്റലോണിയന്‍ ഭരണകൂടം നീട്ടിവച്ചതോടെ ചര്‍ച്ചയ്ക്കു തയാറായി സ്‌പെയിന്‍ രംഗത്തെത്തി. ഭരണകൂടവുമായുള്ള സംഭാഷണങ്ങള്‍ക്കായും വിവിധ ഭാഗങ്ങളില്‍നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്നുമാണ് കാറ്റലോണിയ തങ്ങളുടെ സ്വാതന്ത്ര്യ പ്രഖ്യാപനം നീട്ടിവച്ചിരുന്നത്.
ഇതേത്തുടര്‍ന്ന് അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ത്ത സ്‌പെയിന്‍ പ്രധാനമന്ത്രി മരിനോ റോജോയ് രാജ്യം വിഘടിക്കുന്നതു തടയാന്‍ ഏതറ്റംവരെയും പോകുമെന്നു പ്രഖ്യാപിച്ചു. കാറ്റലോണിയയില്‍ നേരിട്ടു ഭരണം ഏറ്റെടുക്കുമെന്ന വാര്‍ത്തകളെ അദ്ദേഹം തള്ളിയെങ്കിലും പരസ്പര ചര്‍ച്ചകള്‍ നടന്നില്ലെങ്കില്‍ അതിനുള്ള സാധ്യതകള്‍ തന്നെയാണ് നിലനില്‍ക്കുന്നത്.
കഴിഞ്ഞയാഴ്ച ഹിതപരിശോധന നടത്തി സ്വാതന്ത്ര്യത്തിലേക്കു നീങ്ങാനൊരുങ്ങിയ കാറ്റലോണിയ ഭരണകൂടത്തിനെതിരേ വിവിധ ഭാഗങ്ങളില്‍നിന്നു സമ്മര്‍ദങ്ങള്‍ ശക്തമായതോടെയാണ് അവര്‍ സ്വാതന്ത്ര്യ പ്രഖ്യാപനം നീട്ടിവച്ചത്.
എന്നാല്‍, ജനഹിതം മാനിച്ചുള്ള തീരുമാനം മാത്രമേ ഉണ്ടാകൂവെന്നും പ്രാദേശിക ഭരണകൂടം അറിയിച്ചിരുന്നു. അതേസമയം പുതിയ സാഹചര്യത്തില്‍ കാറ്റലോണിയയുടെ തലസ്ഥാനമായ ബാഴ്‌സലോണയിലേക്കു സ്‌പെയിന്‍ കൂടുതല്‍ പൊലിസുകാരെ അയച്ചതായും റിപ്പോര്‍ട്ടുണ്ട്.


കാറ്റലോണിയയെ തള്ളി യൂറോപ്യന്‍ യൂനിയനും; പിന്തുണ സ്‌പെയിനിന്

ബ്രസ്സല്‍സ്: സ്‌പെയിനില്‍നിന്നു സ്വാതന്ത്ര്യം വേണമെന്നു പ്രഖ്യാപിച്ച കാറ്റലോണിയയെ തള്ളി യൂറോപ്യന്‍ യൂനിയനും. ഐക്യ സ്‌പെയിന്‍ എന്ന ആശയത്തെയാണ് പിന്തുണയ്ക്കുന്നതെന്നും അവിടത്തെ സാഹചര്യങ്ങള്‍ പരിശോധിക്കുമെന്നും യൂറോപ്യന്‍ യൂനിയന്‍ നിയോഗിച്ച കമ്മിഷന്‍ അഭിപ്രായപ്പെട്ടു.
ഭിന്നതയുണ്ടാക്കുന്നതിന് എതിരേയുള്ള നീക്കങ്ങളെയാണ് പിന്തുണയ്ക്കുന്നത്. ഇക്കാര്യത്തില്‍ സ്‌പെയിനിന്റെ ഭരണഘടനയാണ് മാനിക്കപ്പെടേണ്ടതെന്നും കമ്മിഷന്‍ വൈസ് പ്രസിഡന്റ് വാല്‍ഡിസ് ഡോം ബ്രോവിസ്‌കിസ് പറഞ്ഞു. സ്‌പെയിനിനെ വിഘടിപ്പിക്കരുതെന്നാണ് യൂറോപ്യന്‍ യൂനിയന്റെ ആവശ്യം. കാറ്റലോണിയയുടെ നീക്കത്തെ എതിര്‍ത്തു ഫ്രാന്‍സും ജര്‍മനിയും അടക്കമുള്ള രാഷ്ട്രങ്ങള്‍ നേരത്തേ രംഗത്തെത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago