HOME
DETAILS
MAL
'യുദ്ധക്കൊതിയന്‍'മാരായ ഇന്ത്യയുമായി സമാധാന ബന്ധം പുലര്‍ത്താന്‍ താത്പര്യം പ്രകടിപ്പിച്ച് പാകിസ്താന്
backup
October 12 2017 | 04:10 AM
കറാച്ചി: ഇന്ത്യയോട് സമാധാനപരമായ ബന്ധം പുലര്‍ത്താനുള്ള അതിയായ ആഗ്രഹപ്രകടനവുമായി പാകിസ്താന്. യുദ്ധക്കൊതിയന്‍'മാരായ ഇന്ത്യയുമായി സമാധാന ബന്ധം തങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് പാകിസ്താന് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വ പറഞ്ഞു.
അയല്‍ രാജ്യങ്ങളുമായുള്ള പാകിസ്താന്റെ ബന്ധം ഇപ്പോഴും അസ്ഥിരാവസ്ഥയില്‍ തുടരുകയാണ്. അദ്ദേഹം പറഞ്ഞു. ഒരുവശത്ത് യുദ്ധതല്പരരായ ഇന്ത്യയും മറ്റൊരുഭാഗത്ത് അസ്ഥിരാവസ്ഥയിലുള്ള അഫ്ഗാനിസ്താനുമാണുള്ളത്. ചരിത്രപരമായ കെട്ടുപാടുകളും പ്രതികൂലമായ ഏറ്റുമുട്ടലുകളും മൂലം മേഖല കലുഷിതമായിത്തന്നെ തുടരുകയാണെന്നും ബജ്വ പറഞ്ഞു.
ഇന്ത്യയുമായി സമാധാനപരമായ ബന്ധം സ്ഥാപിക്കുന്നതിനുള്ള യഥാര്‍ഥ താല്പര്യം പാകിസ്ഥാന് പലവട്ടം പ്രകടിപ്പിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് അങ്ങനെയൊരു നീക്കം ഉണ്ടാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."