ബഹ്റൈനില്‍ കഴിഞ്ഞുപോയത് 115 വര്‍ഷത്തിനിടെ ഏറ്റവും ചൂട് കൂടിയമാസം
മനാമ: ബഹ്റൈനില്‍ കഴിഞ്ഞ മാസം അനുഭവപ്പെട്ടത് ഒരു നൂറ്റാണ്ടിനിടെ രാജ്യം കണ്ട കൂടുതല്‍ ചൂടായിരുന്നുവെന്ന് ബഹ്റൈന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ 115 വര്‍ഷത്തിനിടെ അനുഭവപ്പെട്ടതില് വെച്ച് ഏറ്റവും കൂടിയ ചൂടാണ് കഴിഞ്ഞ സപ്തംബറില്‍ ഉണ്ടായത്. 1902 മുതലുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്രയും ഉയര്‍ന്ന ചൂട് സെപ്തംബറില്‍ മുമ്പുണ്ടായിട്ടില്ല.
34.6 ഡിഗ്രിയാണ് പോയ മാസത്തെ ശരാശരി ചൂട്. ഇത് മൊത്തം ശരാശരിയേക്കാള്‍ 2.2 ഡിഗ്രി കൂടുതലാണ്. 1998ലും 2015ലുമാണ് ഇതിനു മുമ്പ് കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. 34.5 ഡിഗ്രിയാണ് അന്ന് രേഖപ്പെടുത്തിയത്. പോയ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന ശരാശരി ചൂട് 39.1 ഡിഗ്രിയാണ്. ഇതു ദീര്‍ഘകാല ശരാശരിയേക്കാള്‍ 2.6 ഡിഗ്രി കൂടുതലാണ്.
സെപ്റ്റംബര്‍ മൂന്നിനു ബഹ്റൈന്‍ വിമാനത്താവളത്തില്‍ 44.1 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബറില്‍ 40 ഡിഗ്രിയിലധികം ചൂടുണ്ടായ 10 ദിവസങ്ങളാണുണ്ടായിരുന്നത്. ഏറ്റവും കുറഞ്ഞ ശരാശരി ചൂട് 30.9 ഡിഗ്രിയായിരുന്നു. ഇതു ദീര്‍ഘകാല ശരാശരിയേക്കാള്‍ 2.3 ഡിഗ്രി കൂടുതലാണ്. സെപ്റ്റംബര്‍ 26നാണ് ഏറ്റവും കുറഞ്ഞ ചൂട് അനുഭവപ്പെട്ടത് 26.1 ഡിഗ്രി. പോയ മാസത്തിലെ ശരാശരി അന്തരീക്ഷ ഈര്‍പ്പം (ഹ്യുമിഡിറ്റി) 60 ശതമാനമായിരുന്നു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."