ഡോ. കെ.കെ.എന്‍ കുറുപ്പിന്റെ ലേഖനം അവസരോചിതം
1921ലെ മലബാര്‍ കലാപം കേരളത്തിലെ ആദ്യത്തെ ജിഹാദി കൂട്ടക്കൊലയാണെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പ്രസ്താവനയെ ഖണ്ഡിച്ച് 11.10.2017ല്‍ സുപ്രഭാതം പ്രസിദ്ധീകരിച്ച പ്രശസ്ത ചരിത്രകാരന്‍ ഡോ. കെ.കെ.എന്‍ കുറുപ്പിന്റെ 'മലബാര്‍ കലാപം വസ്തുത എന്ത്?' എന്ന ലേഖനം തികച്ചും അവസരോചിതമായി.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നടന്ന മലബാര്‍ സമരത്തെ ഇത്തരത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നത് മണ്‍മറഞ്ഞ ധീര മഹാത്മാക്കളും ദേശസ്‌നേഹികളും പൊറുക്കില്ല.
ഗാന്ധിജിയെ വധിച്ച ഗോഡ്‌സെയെ മഹാനായി കാണുന്നവരില്‍ നിന്ന് ഇതിലപ്പുറം പ്രതീക്ഷിക്കേണ്ടണ്ടതില്ലല്ലോ. ദേശീയത ഉയര്‍ത്തിക്കാട്ടി അധിനിവേശ വാഴ്ചക്കെതിരേ നടത്തിയ ധീരമായ ചെറുത്തുനില്‍പ്പായിരുന്നു മലബാറില്‍ നടന്ന പോരാട്ടങ്ങള്‍. ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകളില്ലാതെ ഹിന്ദുവും മുസല്‍മാനുമെല്ലാം തോളോടുതോള്‍ ചേര്‍ന്ന് സ്വാതന്ത്ര്യത്തിനു വേണ്ടണ്ടി നടത്തിയതായിരുന്നു മലബാര്‍ സമരം. അധഃസ്ഥിതരും കുടിയാന്മാരുമായിരുന്നു ഇതില്‍ ഏറിയ പങ്കും.
കെ. മാധവന്‍ നായര്‍, ഇ.മൊയ്തു മൗലവി,കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍, വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലിമുസ്‌ല്യാര്‍, എം.പി നാരായണ മേനോന്‍ തുടങ്ങിയവരായിരുന്നു മലബാര്‍ സമരത്തെ നയിക്കാന്‍ നിയോഗിക്കപ്പെട്ടത് എന്നു കൂടി ഓര്‍ക്കുന്നത് നന്നായിരിക്കും.
ഈ ചരിത്രവസ്തുതകളെല്ലാം നേരാംവണ്ണം പഠിച്ചും വസ്തുനിഷ്ഠമായി പരിശോധിച്ചും വിശകലനം ചെയ്തും കെ.കെ.എന്‍ കുറുപ്പ്, കെ.എന്‍ പണിക്കര്‍ തുടങ്ങിയ പ്രശസ്ത ചരിത്രകാരന്മാര്‍ രചിച്ച ഗ്രന്ഥങ്ങള്‍ മലബാര്‍ സമരത്തെ സ്വാതന്ത്ര്യ സമര പ്രക്ഷോഭമായാണ് വിസ്തരിച്ചുപറയുന്നത്. മറ്റു ചരിത്രകാരന്മാരും അംഗീകരിച്ചിട്ടുള്ള വസ്തുതയാണത്. എന്നിട്ടും രാഷ്ട്രീയലാഭത്തിനു വേണ്ടണ്ടി വക്രമായി വ്യാഖ്യാനിക്കുന്നത് ഖേദകരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."