HOME
DETAILS

വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ കേരളാ മോഡല്‍

  
backup
October 12 2017 | 19:10 PM

kerala-education-model-article13102017

രസകരമായ ഒരു സംഭാഷണമുണ്ട്. ആളുകള്‍ ശില്‍പ്പ പ്രദര്‍ശനം കണ്ടുകൊണ്ടിരിക്കുന്ന ഹാളില്‍ വച്ച്, തോള്‍ വാഡ്‌സണ്‍ എന്ന ശില്‍പ്പിയോട് കാഴ്ചക്കാരില്‍ ഒരാള്‍ അത്ഭുതം കൂറി ചോദിച്ചു: 'എത്ര മനോഹരമായിരിക്കുന്നു നിങ്ങളുടെ ശില്‍പ്പങ്ങള്‍! പാറക്കല്ലില്‍ കവിത വരക്കാന്‍ നിങ്ങള്‍ക്കെങ്ങനെ സാധിക്കുന്നു? അദ്ദേഹം മറുപടി പറഞ്ഞു: 'സത്യത്തില്‍ ഈ ശില്‍പ്പങ്ങള്‍ നേരത്തെ തന്നെ കല്ലുകള്‍ക്കുള്ളില്‍ ഉള്ളതാണ്. അതിനെ മറച്ചു വച്ച അടരുകളെ അടര്‍ത്തിമാറ്റുക മാത്രമാണ് ഞാന്‍ ചെയ്തത്'.

 

ഓരോ മനുഷ്യന്റെ അകത്തും അഴകും വിശുദ്ധിയുമുള്ള ഒരു മാനവികനുണ്ട്. അതിനെ കണ്ടെത്തി പ്രകാശിപ്പിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ കാതലായ ധര്‍മം. ധര്‍മപഠനത്തിന് കൂടി അവസരമൊരുക്കുകയാണ് അതിന് വേണ്ടത്. അതിനുതകും വിധത്തില്‍ കരിക്കുലം ചിട്ടപ്പെടുത്തി എന്നതാണ് വാഫി-വഫിയ്യ കോഴ്‌സുകളെ കൂടുതല്‍ പ്രസക്തമാക്കുന്നത്. മതപഠനം ഭൗതികപഠനത്തിനോ ഭൗതികപഠനം മതപഠനത്തിനോ തടസമാവാതെയാണ് ഈ കോഴ്‌സുകള്‍ ആവിഷ്‌കരിച്ച് അറുപത്തി ഒമ്പത് കോളജുകളിലൂടെ നടപ്പാക്കുന്നത്.


ഭൗതികപഠനത്തില്‍ മാത്രം ഒതുങ്ങുമായിരുന്നവരെ മതപഠനത്തിലേക്കും മതപഠനത്തില്‍ മാത്രം ഒതുങ്ങുമായിരുന്നവരെ ഭൗതികപഠനത്തിലേക്കും ആകര്‍ഷിക്കാന്‍ ഈ കോഴ്‌സുകള്‍ക്ക് സാധിച്ചു. നല്ല മനുഷ്യരെ ഉണ്ടാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. 'ഒരു കാട്ടാളന്‍ മനുഷ്യനായി പരിവര്‍ത്തിക്കപ്പെടുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം' എന്ന് ബട്‌ലര്‍ വിദ്യാഭ്യാസത്തെക്കുറിച്ച് പറഞ്ഞ നിര്‍വചനം പൊതുവെ സ്വീകരിക്കപ്പെട്ടതാണ്.


അങ്ങനെയാണെങ്കില്‍ വിദ്യാഭ്യാസം വലിയ ഒരു പോംവഴിയാണ്. പ്രത്യേകിച്ചും വിദ്യാഭ്യാസത്തിന്റെ പേരില്‍ കോടികള്‍ ചെലവിടുന്ന കാലത്ത് അതിന്റെ പേരില്‍ മണി സൗധങ്ങള്‍ പടുത്തുയര്‍ത്തപ്പെടുന്ന കാലത്ത് പക്ഷേ, അനുഭവം അതല്ലല്ലോ. ഹിറ്റ്‌ലറുടെ കോണ്‍സന്‍ട്രേഷന്‍ ക്യാംപില്‍ പാവം കുഞ്ഞുങ്ങളെ കൊന്നിരുന്നത് അഭ്യസ്ഥവിദ്യരായ നഴ്‌സുമാരായിരുന്നു. വൃദ്ധജനങ്ങള്‍ക്ക് വിഷം നല്‍കിയിരുന്നത് പ്രഗല്ഭരായ ഭിഷഗ്വരന്മാരായിരുന്നു. യുവചേതനകള്‍ അറുത്തുമാറ്റിയ വധയന്ത്രങ്ങള്‍ നിര്‍മിച്ചിരുന്നത് വിദഗ്ധരായ എന്‍ജിനീയര്‍മാരായിരുന്നു. എവിടെയാണ് വിദ്യാഭ്യാസത്തിന് ആത്മാവ് നഷ്ടമായത്?
വിദ്യാഭ്യാസ രംഗം നിരന്തരം നവീകരണത്തിലൂടെ വളര്‍ന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ 1986ല്‍ രൂപീകരിച്ച ദേശീയ വിദ്യാഭ്യാസ നയം (ചജഋ) പിന്നീട് നവീകരിക്കപ്പെട്ടതും മാറിവന്ന കാലത്തിന്റെ അഭിരുചികളെ മാനിച്ചു കൊണ്ടാണ്. നൂതനമായ ആവശ്യങ്ങളെ നിറവേറ്റുന്നതിന് തലമുറയെ സജ്ജമാക്കുന്നതിലുള്ള ശ്രദ്ധയായി നമുക്കിതിനെ വിലയിരുത്താം. പക്ഷേ, ഇവിടെ ഗൗനിക്കപ്പെടാതെ പോകുന്ന ഒരു കാര്യമുണ്ട്. നമുക്ക് ചില മൂല്യങ്ങളുണ്ട്.


മാറ്റങ്ങള്‍ക്കും നവീകരണങ്ങള്‍ക്കും വിധേയമാവേണ്ടതില്ലാത്ത സ്ഥായീഭാവമുള്ള ചില അടിസ്ഥാന മൂല്യങ്ങള്‍. ദര്‍ശനങ്ങളും ചിന്താധാരകളും മാറുന്നതിനനുസരിച്ച് മാറ്റം വരാത്ത സര്‍വാംഗീകൃതമായ മൂല്യങ്ങള്‍. അതിന്റെ ചരടിലായിരിക്കണം നാം നവീകരണത്തിന്റെ പുതിയ മുത്തുകള്‍ കോര്‍ത്തുവയ്‌ക്കേണ്ടത്. മുത്തുകള്‍ മാറി വരുമ്പോള്‍ ചരടിനെ മറന്നു പോയിടത്താണ് വിദ്യാഭ്യാസത്തിന് അതിന്റെ ആത്മാവിനെ നഷ്ടമായത്. ചരടില്ലാത്ത മാലയുടെ നിലനില്‍പ്പാണ് മൂല്യ നിരസിതമായ വിദ്യാഭ്യാസത്തിന്റെയും അവസ്ഥ!


ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നത് ഇഷ്ടികകള്‍ കൊണ്ടല്ല, അവിടത്തെ പൗരന്മാരെ കൊണ്ടാണ്. ശരിയുടെ കൂടെ നില്‍ക്കാന്‍ പൗരന്മാര്‍ കാണിക്കുന്ന ജാഗ്രതയാണ് ആ രാഷ്ട്രത്തിന്റെ നിലനില്‍പ്പിന്റെയും വികസനത്തിന്റെയും മാനദണ്ഡം. ശാന്തിയും ക്ഷേമസമ്പൂര്‍ത്തിയും കൈവരുന്ന ഒരു നല്ലകാലത്തിന്റെ പുലരിക്കായി മനുഷ്യന് ചെയ്യാവുന്ന പ്രായോഗിക പോംവഴി വിദ്യാഭ്യാസ രംഗത്ത് ഇതിനുതകും വിധം അഴിച്ചുപണി നടത്തലാണ്. ആ വിധമുള്ള പരിഷ്‌കരണങ്ങള്‍ ആവിഷ്‌കരച്ച് നടപ്പാക്കുന്നതില്‍ മുസ്‌ലിം മുഖ്യധാരസമൂഹം മാതൃകയാവുകയാണ്.


വാഫി-വഫിയ്യ കോളജുകള്‍ പോലെതന്നെ, ഹുദവി, ജാമിഅ ജൂനിയര്‍ ശരീഅത്ത് കോളജുകളും ഈ രംഗത്ത് എടുത്തുപറയേണ്ടവയാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ മൂന്ന് സമന്വയ വിദ്യാഭ്യാസ ധാരകള്‍ക്കും വളാഞ്ചേരി മര്‍ക്കസുത്തര്‍ബിയ്യത്തില്‍ ഇസ്‌ലാമിയ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇകഇയും ചെമ്മാട് ദാറുല്‍ ഹുദാ യൂനിവേഴ്‌സിറ്റിയും പട്ടിക്കാട് ജാമിഅ നൂരിയ്യയുമാണ് യഥാക്രമം സാരഥ്യം അരുളുന്നത്. മുസ്‌ലിം ലോകത്തിനു മുമ്പില്‍ കാഴ്ചവയ്ക്കുന്ന തനത് വിദ്യാഭ്യാസത്തിന്റെ കേരള മോഡലുകളാണിവ.


പത്താംക്ലാസ് പാസായ ആണ്‍കുട്ടികള്‍ക്കു പുറമേ പെണ്‍കുട്ടികള്‍ക്കും ഉന്നത മതഭൗതിക സമന്വിത വിദ്യാഭ്യാസം നല്‍കുന്നുണ്ട് ഇകഇ. വിദ്യാഭ്യാസത്തിലൂടെ സാധ്യമാകുന്ന ശാക്തീകരണത്തിന് ഒരു ശാശ്വതികത്വമുണ്ട്. മടിത്തട്ടില്‍ ഒരു വിദ്യാലയം പണിയാന്‍ സാധിക്കുന്നവരാണ് സ്ത്രീകള്‍. അവരുടെ ശാക്തീകരണം എന്നു പറഞ്ഞാല്‍ സമൂഹശാക്തീകരണം എന്നാണ് അര്‍ഥം.


സാമൂഹിക പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതിന് നിര്‍ബന്ധിത സാമൂഹിക സേവനം (ഇടട) കരിക്കുലത്തിന്റെ ഭാഗമായി വാഫി നടപ്പാക്കുന്നുണ്ട്. വിട്ടു വീഴ്ചയില്ലാത്ത ഗുണനിലവാരവും അതിനൂതനമായ പഠന-താമസ സൗകര്യങ്ങളും ദേശീയ അന്തര്‍ ദേശീയ യൂനിവേഴ്‌സിറ്റികളുമായി ധാരണയില്‍(ങീഡ) ഒപ്പുവച്ചതും വാഫി-വഫിയ്യ കോഴ്‌സുകളിലേക്ക് നവതലമുറയെ ആകര്‍ഷിക്കുന്നതില്‍ പങ്കു വഹിച്ചിട്ടുണ്ട്. ഓരോ വര്‍ഷവും ഇകഇ നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷക്കിരിക്കുന്ന 4000 ത്തോളം വരുന്ന വിദ്യാര്‍ഥികളില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന 1000ത്തില്‍ പരം വിദ്യാര്‍ഥികള്‍ക്കാണ് താമസിച്ചു പഠിക്കാന്‍ അവസരം ലഭിക്കുന്നത്. പുതിയ സഹസ്രാബ്ദത്തിന്റെ ആരംഭത്തില്‍ പ്രാരംഭം കുറിച്ച ഈ കോഴ്‌സ് പഠിച്ച വിദ്യാര്‍ഥികളില്‍ ദേശീയ-അന്തര്‍ദേശീയ സര്‍വകലാശാലകളില്‍ നിന്നു ഡോക്ടറേറ്റ് നേടിയവരുമുണ്ട്.


അറബി-ഇംഗ്ലീഷ് ഭാഷകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് കൊണ്ട് ഈ കോഴ്‌സ് കഴിഞ്ഞവരെത്തേടിയെത്തുന്ന വിദേശ തൊഴിലവസരങ്ങള്‍ മോഹനമാണ്. അറബിയുടെ അടുക്കളയില്‍ നിന്ന് അറേബ്യയുടെ അരങ്ങുകളിലേക്ക് മലയാളിയുടെ മേല്‍വിലാസം പ്രതിഷ്ഠിക്കുന്നതില്‍ ഇവര്‍ പങ്ക്‌വഹിക്കുന്നു. ബെന്യാമിന്റെ 'ആടുജീവിതം', 'അയ്യാമുല്‍ മാഇസ്' എന്ന പേരില്‍ അറബിയിലേക്ക് വിവര്‍ത്തനംചെയ്തത് വാഫിയാണ്. മലയാളിയുടെ ആടുജീവിതങ്ങളുടെ ദൈന്യത അറബിയുടെ വായനാമുറിയിലെത്തേണ്ടതുണ്ടായിരുന്നു.


ഇസ്‌ലാംമതത്തെ ആഴത്തില്‍ പഠിക്കാനും ഭാരതീയ മതങ്ങളെ പൊതുവിലറിയാനും ഈ കോഴ്‌സ് അവസരമൊരുക്കുന്നത് വിശാലവീക്ഷണവും ഋജുവായ നിലപാടും രൂപീകരിക്കുന്നതിന് പൗരന്മാരെ സഹായിക്കുന്നു. ഞാന്‍ ഒരു അധ്യാപകനായിട്ടാണ് നിയുക്തനായതെന്ന് പറഞ്ഞ മുഹമ്മദ് നബി(സ്വ) യുടെ മതം, സ്വയമേവ തന്നെ ഒരു വിദ്യാഭ്യാസമാണ്. ഈ മതത്തിന്റെ പഠനം, സത്യത്തില്‍ തലമുറയുടെ വീക്ഷണപ്രതലം വിശാലമാക്കുകയാണ്. സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും മണ്ഡലം വിസ്തൃതമാക്കുകയാണ്. മതകാംപസുകളില്‍ നിന്നല്ല, പറയപ്പെടുന്ന തീവ്രവാദത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ് നടക്കുന്നത്. സന്ദര്‍ഭങ്ങളില്‍ നിന്നടര്‍ത്തിമാറ്റിയ സൂക്തങ്ങള്‍ തെറ്റായി അവതരിപ്പിക്കപ്പെടുന്നത് സ്വാധീനം ചെലുത്തുക സ്വാഭാവികമായും അജ്ഞരിലോ അല്‍പജ്ഞരിലോ ആണ്.


ആത്മാവുള്ള വിദ്യാഭ്യാസം നല്‍കി, രാഷ്ട്ര നിര്‍മിതിക്കും സാമുദായികവും സാമൂഹികവുമായ നവോത്ഥാനത്തിനും ശ്രേഷ്ഠമായ പങ്കുവഹിക്കുകയാണ് ഈ വിദ്യാധാരകള്‍. രഞ്ജിപ്പിന്റെ സമവാക്യങ്ങള്‍ കണ്ടെത്താനുള്ള ഖുര്‍ആനിന്റെ ആഹ്വാനം (വി.ഖു 3:64) ബഹുസ്വരതയില്‍ സാധ്യമായ ഏകസ്വരത അന്വേഷിക്കാനുള്ള പ്രഘോഷണമാണ്. ഇത് മാനവ കുലത്തിന്റെ അതിജീവനത്തിന്റെ തിരിച്ചറിവാണ്. ഇന്നുമുതല്‍ നടക്കുന്ന പത്താമത് വാഫീ കലോത്സവത്തില്‍ കാളികാവില്‍ നിര്‍മാണം പൂര്‍ത്തിയായ അക്കാദമിക് ബ്ലോക്കിന്റെ സമര്‍പണം നന്മയെ സ്‌നേഹിക്കുന്നവര്‍ക്കെല്ലാം പ്രതീക്ഷയാണ്.
(സി.ഐ.സി അസി. കോ ഓഡിനേറ്ററാണ്
ലേഖകന്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago