മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കാര്‍ മോഷണം പോയി
ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കാര്‍ മോഷണം പോയി.
സെക്രട്ടറിയേറ്റിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന നീല നിറത്തിലുള്ള വാഗണ്‍ ആര്‍ കാറാണ് മോഷണം പോയത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു കാര്‍ കാണാതായത്. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ കുന്ദന്‍ ശര്‍മയാണ് 2013ല്‍ ഈ കാര്‍ കെജ്‌രിവാളിന് സമ്മാനിച്ചിരുന്നത്. 2015ലെ തെരഞ്ഞെടുപ്പുമുതല്‍ കെജ്‌രിവാള്‍ ഉപയോഗിച്ചത് ഈ കാറായിരുന്നു. പിന്നീട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനം ഇന്നോവയിലേക്ക് മാറിയപ്പോള്‍ എ.എ.പിയുടെ വിവിധ ആവശ്യങ്ങള്‍ക്കായി ഈ കാര്‍ ഉപയോഗിച്ചുവരികയായിരുന്നു.
എ.എ.പിയുടെ വാഗ്ദാനങ്ങള്‍ പൊള്ളയായ സാഹചര്യത്തില്‍ കാര്‍ തിരികെ വേണമെന്ന് കുന്ദന്‍ ശര്‍മ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയിലെ ആഭ്യന്തര കലഹത്തില്‍ മനംമടുത്തിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."