എല്‍.ഡി.എഫ് ജാഥ 21 മുതല്‍
തിരുവനന്തപുരം: പുതിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ രണ്ടു ജാഥകള്‍ നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന എല്‍.ഡി.എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ജനരക്ഷായാത്രയില്‍ ബി.ജെ.പി സംസ്ഥാന സര്‍ക്കാരിനെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ക്കുള്ള മറുപടിയും സോളാര്‍ കേസ് ആയുധമാക്കി യു.ഡി.എഫിനെതിരേ ശക്തമായ രാഷ്ട്രീയാക്രമണവും ജാഥയിലുണ്ടാകും.
ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ മൂന്നു വരെയാണ് ജാഥയെന്ന് എല്‍.ഡി.എഫ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
21ന് കാസര്‍കോട്ടുനിന്നാരംഭിക്കുന്ന ജാഥ നവംബര്‍ മൂന്നിന് തൃശൂരില്‍ സമാപിക്കും. തിരുവനന്തപുരത്തുനിന്ന് ആരംഭിക്കുന്ന ജാഥ നവംബര്‍ മൂന്നിന് എറണാകുളത്തും സമാപിക്കും. കാസര്‍കോട്ടുനിന്നാരംഭിക്കുന്ന ജാഥയ്ക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തിരുവനന്തപുരത്ത്നിന്നാരംഭിക്കുന്ന ജാഥയ്ക്ക് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."