കൂടുതല്‍ ആരോപണങ്ങളുമായി സരിത
തിരുവനന്തപുരം: സോളാര്‍ കേസ് അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നടപടികള്‍ക്കു തുടക്കമിട്ടതിനു പിന്നാലെ കൂടുതല്‍ ആരോപണങ്ങളുമായി സരിത എസ്. നായര്‍. കോണ്‍ഗ്രസ് നേതാവായ മുന്‍ കേന്ദ്രമന്ത്രിയുടെ മകനെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അത് ക്രൈംബ്രാഞ്ചിനു കൈമാറിയെന്നും സരിത പറഞ്ഞു.
മുന്‍ കേന്ദ്രമന്ത്രിയുടെ മകനു പുറമെ മറ്റു ചില പ്രമുഖരുടെയും പേര് പരാതിയിലുണ്ട്. ഇവര്‍ക്കു മാഫിയ ഇടപാടുകളുണ്ടെന്നും ഇവരുടെ പേരുകള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞു. സോളാര്‍ ബിസിനസ് അല്ലാത്ത ചില ഇടപാടുകള്‍ക്കാണ് തന്നെ കരുവാക്കിയത്. മറ്റു സംസ്ഥാനങ്ങളിലെ ചില ഉന്നതര്‍ക്കും ഇതുമായി ബന്ധമുണ്ട്. രാഷ്ട്രീയക്കാര്‍ ചെയ്യാന്‍ പാടില്ലാത്ത ബിസിനസുകളാണ് ഇവര്‍ ചെയ്തിരുന്നത്. തനിക്കു സോളാര്‍ ബിസിനസ് മാത്രമാണ് ഉണ്ടായിരുന്നത്. തന്നെ അവര്‍ സ്വന്തം താല്പര്യങ്ങള്ക്കു കരുവാക്കുകയായിരുന്നെന്നും സരിത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."