HOME
DETAILS
MAL
ഇമ്രാന് ഖാനെതിരേ അറസ്റ്റ് വാറന്‍ഡ്
backup
October 12 2017 | 23:10 PM
ഇസ്ലാമാബാദ്: പാക് പ്രതിപക്ഷ നേതാവും തഹ്്രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന് ഖാനെതിരേ പാക് തെരഞ്ഞെടുപ്പ് കമ്മിഷന് ജാമ്യമില്ലാ അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ചു. കോടതിയലക്ഷ്യത്തിനാണ് അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ചത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന് തലവനായ അഞ്ചംഗ ബെഞ്ചാണ് അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ചത്. ഒക്ടോബര്‍ 26ന് നടക്കുന്ന വാദംകേള്‍ക്കലിന് ഇമ്രാന്‍ഖാനെ ഹാജരാക്കാന്‍ കമ്മിഷന് ആവശ്യപ്പെട്ടതായി ജിയോ ന്യൂസ് റിപ്പോട്ട് ചെയ്തു. പാകിസ്താനിലെ നിയമം അനുസരിച്ച് പാക് തെരഞ്ഞെടുപ്പ് കമ്മിഷന് അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിക്കാം. ഇതേ കേസില്‍ ഇമ്രാന് ഖാനെതിരേ നേരത്തേയും അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."