HOME
DETAILS
MAL
മ്യാന്മര് സൈന്യത്തിന്റേത് കൊടുംക്രൂരത: യു.എന്‍ മനുഷ്യാവകാശ കമ്മിഷന്
backup
October 12 2017 | 23:10 PM
ന്യൂയോര്‍ക്ക്: മ്യാന്മര് സൈന്യം റോഹിംഗ്യകള്‍ക്കെതിരേ ചെയ്യുന്നത് കൊടുംക്രൂരതയെന്ന് യു.എന്‍ മനുഷ്യാവകാശ കമ്മിഷന്. ബംഗ്ലാദേശിലേക്ക് പലായനംചെയ്യുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ മ്യാന്മര് സൈന്യം തടഞ്ഞുവച്ച് കൊലപ്പെടുത്തുകയാണ്. ബംഗ്ലാദേശില്‍നിന്ന് തിരികെ മ്യാന്മറിലെത്തുന്നത് തടയാനായി അവരുടെ വീടുകളും സ്വത്തുക്കളും നശിപ്പിക്കുകയാണെന്നും മനുഷ്യാവകാശ കമ്മിഷന് വ്യക്തമാക്കി.
പലായനംചെയ്യുന്നവരെ പീഡിപ്പിക്കല്‍, കുട്ടികളെയടക്കം ബലാത്സംഗം ചെയ്യല്‍ തുടങ്ങിയ ക്രൂരതകളും അരങ്ങേറിയിട്ടുണ്ട്. അഭയാര്‍ഥി ക്യാംപുകളില്‍ നടത്തിയ 65 അഭിമുഖങ്ങളിലൂടെ ഇക്കാര്യം വ്യക്തമായതായും മനുഷ്യാവകാശ കമ്മിഷന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."