HOME
DETAILS

റോഹിംഗ്യകള്‍ മ്യാന്‍മര്‍ പൗരന്മാരല്ല, ബംഗാളികളെന്ന് സൈനിക മേധാവി

  
backup
October 12 2017 | 23:10 PM

%e0%b4%b1%e0%b5%8b%e0%b4%b9%e0%b4%bf%e0%b4%82%e0%b4%97%e0%b5%8d%e0%b4%af%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%8d%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ae%e0%b4%b0%e0%b5%8d


യാങ്കോണ്‍: റോഹിംഗ്യകള്‍ മ്യാന്‍മര്‍ പൗരന്മാരല്ലെന്ന് സൈനിക മേധാവി ജനറല്‍ മിന്‍ ആങ് ഹ്ലൈങ്. മ്യാന്‍മറില്‍ നിന്നുള്ള റോഹിംഗ്യന്‍ പലായനവുമായി ബന്ധപ്പെട്ട് യു.എസ് അംബാസഡര്‍ സ്‌കോട്ട് മാര്‍സയിലുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സംഭാഷണത്തിന്റെ വിവരങ്ങള്‍ സ്‌കോട്ട് മാര്‍സല്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചു. ചര്‍ച്ചയില്‍ റോഹിംഗ്യകളെ പരാമര്‍ശിക്കാന്‍ ബംഗാളികള്‍ എന്ന പദമാണ് സൈനിക മേധാവി ഉപയോഗിച്ചത്. റോഹിംഗ്യകള്‍ കുടിയേറ്റക്കാരാണെന്ന് വ്യക്തമാക്കാനാണ് ഈ പദം ഉപയോഗിച്ചത്.
ബ്രിട്ടീഷ് കോളനിയാണ് റോഹിംഗ്യകളെ മ്യാന്‍മറിലേക്ക് കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. ബംഗാളികളെ മ്യാന്‍മറുകാരായി പരിഗണിക്കാനാവില്ല.
അവര്‍ കോളനിയുടെ ഭാഗമാണ്. റോഹിംഗ്യകളെന്ന് ഇവരെ വിളിക്കാനാവില്ലെന്നതിന് വ്യക്തമായ തെളിവുകളുണ്ട്. മ്യാന്‍മറിലുള്ള ബംഗാളികള്‍ യഥാര്‍ഥ ബംഗാളികളാണ്. ഭാഷ, സംസ്‌കാരം, വംശം എന്നീ സാമ്യതകളുള്ള പ്രദേശങ്ങളിലേക്ക് അവര്‍ പലായനം ചെയ്‌തേക്കാം.
അവര്‍ക്ക് ആ പ്രദേശങ്ങള്‍ കൂടുതല്‍ സുരക്ഷിതമായതിനാലാവാം ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍. ബംഗ്ലാദേശിലേക്ക് പലായനം ചെയ്തവരുടെ കണക്കുകള്‍ പെരുപ്പിച്ച് കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സൈനിക മേധാവിയുടെ പ്രതികരണം റോഹിംഗ്യന്‍ വിഷയത്തില്‍ വിട്ടുവീഴ്ചയില്ലെന്ന സൂചനയാണ് നല്‍കുന്നത്.
റോഹിംഗ്യകള്‍ക്കെതിരായ ബുദ്ധ തീവ്രവാദികളുടെയും മ്യാന്‍മര്‍ സൈന്യത്തിന്റെയും ആക്രമണത്തില്‍ ഇതുവരെ 5,00,000 പേര്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago