'സന്തോഷിക്കാന്‍ പേടിയാവുന്നു' സന്ദേശം പോസ്റ്റ് ചെയ്ത് എഞ്ചിനീയറിങ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു
ഹൈദരാബദ്: 'എനിക്ക് സന്തോഷിക്കാന്‍ പേടിയാവുന്നു എന്ന സന്ദേശം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ശേഷം വിദ്യാര്‍ഥിനി ജീവനൊടുക്കി. ഹൈദരാബാദ് സ്വദേശിനിയായ മോണിക്ക സി എന്ന എഞ്ചിനിയറിങ് വിദ്യാര്‍ഥിനിയാണ് ആത്മഹത്യ ചെയ്തത്.
ഇക്കാലത്ത് എനിക്ക് സന്തോഷവതിയായിരിക്കാന്‍ പേടിയാണ്. എനിക്ക് അറിയില്ല , ജീവിതത്തില്‍ ഞാന്‍ സന്തോഷവതിയായിരിക്കുന്നത് കാണാന്‍ ആര്‍ക്കും ഇഷ്ടമല്ല. എന്റെ ജീവിതത്തിലെ ഓരോ നിമിഷവും അത്രയ്ക്ക് വഷളാകുകയാണ്'. ഇങ്ങനെ പോകുന്നു യുവതിുടെ ആത്മഹത്യാ കുറിപ്പ്. ദു:ഖസൂചകമായ ഇമോജിയോടൊപ്പമാണ് ഇന്‍സ്റ്റഗ്രാമില്‍ ആത്മഹത്യാക്കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഹൈദരാബാദിലെ വീടിനുള്ളിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അവസാന വര്‍ഷ ബി.ടെക് വിദ്യാര്‍ഥിനിയായിരുന്നു മോണിക്ക. അമ്മയുമായി വഴക്കിട്ടതിന്റെ ദേഷ്യത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധപ്പെട്ടവര്‍ കരുതുന്നത്.
മറ്റു രണ്ടു ആത്മഹത്യകള്‍ കൂടി ഹെദരാബാദില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വീഡിയോ ചിത്രീകരിച്ച ശേഷം ആത്മഹത്യ ചെയ്തതാണ് അതിലൊന്ന്. ഷഹദ് ഹുസൈന്‍ എന്ന യുവാവാണ് ജീവനൊടുക്കിയത്. തന്റെ കച്ചവട സ്ഥാപനത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കാണപ്പെട്ടത്.
കഴുത്തില്‍ കയര്‍ മുറുക്കി താന്‍ ജീവനൊടുക്കുകയാണെന്ന് ഷഹദ് പറയുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കുടംബാംഗങ്ങളിലെ ചിലരില്‍ നിന്ന് പണം കടം വാങ്ങിയിരുന്നതായും ഇതിന്റെ പേരില്‍ വലിയ മാനസിക പീഡനം അനുഭവിക്കേണ്ടി വരുന്നതായും ഷഹദ് വീഡിയോ ദൃശ്യത്തില്‍ പറയുന്നുണ്ട്.
പഠനവുമായി ബന്ധപ്പെട്ട അമിത സമ്മര്‍ദം താങ്ങാനാവാതെ ഒരു പ്ലസ്ടു വിദ്യാര്‍ഥിനിയും ഹൈദരാബാദില്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. സംയുക്തയെന്ന പതിനേഴ് കാരിയാണ് ആത്മഹത്യ ചെയ്തത്.
നിസാമാബാദ് ജില്ലയില്‍ കുടംബത്തോടൊപ്പം താമസിച്ച് വരികയായിരുന്ന സംയുക്ത നീറ്റ് പരീക്ഷയ്ക്കായുള്ള പ്രത്യേക പരിശീലന ക്ലാസിലും പോവുന്നുണ്ടായിരുന്നു. ബസ് ഡ്രൈവറുടെ മകളായ സംയുക്തയെ പഠനത്തില്‍ മെച്ചപ്പെടാനാവാത്തത് അലട്ടിയിരുന്നതായി കൂട്ടുകാര്‍ പറയുന്നു. മധപുരിലെ കോളേജിലാണ് സംയുക്തയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."