HOME
DETAILS
MAL
ജെയ് ഷായുടെ കമ്പനിക്ക് വഴി വിട്ട സഹായം കിട്ടിയിട്ടില്ല- ആരോപണങ്ങള്‍ നിഷേധിച്ച് അമിത് ഷാ
backup
October 13 2017 | 07:10 AM
ന്യൂഡല്‍ഹി: മകന് ജെയ് ഷാക്കെതിരായ അഴിമതി ആരോപണങ്ങള്‍ നിഷേധിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. 'ജെയ് ഷായുടെ ബിസിനസ് വ്യവഹാരങ്ങളെ കുറിച്ച ഒരു ചോദ്യമേ ഉദിക്കുന്നില്ല. കയറ്റുമതി വ്യവസായമായിരുന്നു. അതിന് ചെലവ് കൂടുതലും വരവ് കുറവുമായിരുന്നു'- അമിത് ഷാ പറഞ്ഞു. ഒരു കമ്പനിയുടെ വില്പന ഒരു കോടി കവിഞ്ഞെന്നാല് അതിന്റെ ലാഭം ഒരു കോടിയെന്ന് അര്‍ഥമില്ല- അദ്ദേഹം ചൂണ്ടിക്കാട്ടി.
'മകന്റെ കമ്പനിക്ക് വഴി വിട്ട ഒരു സഹായവും കിട്ടിയിട്ടില്ല. 80 കോടി വരുമാനമുണ്ടായിരുന്നപ്പോഴും കമ്പനി 1.5 കോടി നഷ്ടത്തിലായിരുന്നു. അവന് ലാഭമുണ്ടായിട്ടില്ല. എല്ലാ ഇടപാടുകളും ചെക്ക് വഴിയാണ് നടത്തിയിട്ടുള്ളത്. അതിനാല്‍ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിന് സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."