HOME
DETAILS
MAL
സോളാര്‍ കേസ്: പാര്‍ട്ടിക്ക് വെല്ലുവിളിയെന്ന് രാഹുല്‍ ഗാന്ധി; തീരുമാനം പിന്നീട്
backup
October 13 2017 | 12:10 PM
ന്യൂഡല്‍ഹി: സോളാര്‍ കേസ് പാര്‍ട്ടിക്ക് കനത്ത വെല്ലുവിളിയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേസില്‍ കേരളത്തിലെ ഉന്നത നേതാക്കള്‍ ഉള്‍പ്പെട്ടതില്‍ ഹൈക്കമാന്‍ഡിനുള്ള ആശങ്ക അറിയിച്ചു.
കേരളത്തിലെ നേതാക്കളുമായുള്ള യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. സംഭവത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും കേസില്‍ ഹൈക്കമാന്‍ഡിന്റെ നിലപാട് പിന്നീട് ആയിരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
യോഗത്തില്‍ കേരള നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധി മറുപടി നല്‍കില്ല. കേരളഘടകത്തിലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെട്ടതിനാല്‍ ദേശീയതലത്തിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തണമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."